സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ “കെ റെയില്‍” എന്നു രേഖപ്പെടുത്തിയ സര്‍വേ കല്ലുകള്‍ സ്‌ഥാപിക്കുന്നതിനുള്ള വിലക്കു തുടരും

0

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ “കെ റെയില്‍” എന്നു രേഖപ്പെടുത്തിയ സര്‍വേ കല്ലുകള്‍ സ്‌ഥാപിക്കുന്നതിനുള്ള വിലക്കു തുടരും. സ്വകാര്യ ഭൂമിയില്‍ ഇത്തരം കല്ലുകള്‍ സ്‌ഥാപിക്കുന്നതു ഹൈക്കോടതി തടഞ്ഞു.
സര്‍വേ നിയമപ്രകാരമല്ലാത്ത അതിരളടയാളക്കല്ലുകള്‍ സ്‌ഥാപിക്കരുതെന്ന്‌ ഇടക്കാല ഉത്തരവില്‍ ജസ്‌റ്റിസ്‌ രാമചന്ദ്രന്‍ വ്യക്‌തമാക്കി. 2013-ലെ ഭൂമി ഏെറ്റടുക്കല്‍ നിയമപ്രകാരമുള്ള പ്രാഥമിക വിജ്‌ഞാപനം പുറപ്പെടുവിക്കാതെ സര്‍വേക്കല്ലുകള്‍ സ്‌ഥാപിക്കുന്നതു നിയമവിരുദ്ധമാണെന്നു ഹര്‍ജിക്കാരായ വി.വി. വര്‍മ്മ, മുജീബ്‌ റഹ്‌മാന്‍, എം.ടി. തോമസ്‌, വി.എം. ജോസഫ്‌ എന്നിവര്‍ക്കുവേണ്ടി അഭിഭാഷകന്‍ പി.എ. മുഹമ്മദ്‌ ഷായുടെ വാദം മുഖവിലയ്‌ക്കെടുത്താണു കോടതിനിര്‍ദേശം. സര്‍വേയ്‌ക്കു വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്‌ഥാപിച്ചതായി കെ റെയില്‍ കോര്‍പ്പറേഷന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ്‌ ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമവിരുദ്ധമാണെന്നു കോടതി അഭിപ്രായപ്പെട്ടത്‌.
ആ കല്ലുകള്‍ എടുത്തുമാറ്റാന്‍ എന്തു നടപടി സ്വീകരിക്കുമെന്നു കോര്‍പ്പറേഷന്‍ വ്യക്‌തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടു. വലിയ തൂണുകള്‍ സ്‌ഥാപിച്ച്‌ ആളുകളെ പേടിപ്പിച്ചതാണ്‌ നിലവിലെ വിവാദങ്ങള്‍ക്കു കാരണമെന്ന വിമര്‍ശനത്തോടെയാണ്‌ കെ റെയില്‍ എന്ന്‌ രേഖപ്പെടുത്തിയ അതിരടയാളക്കല്ലുകള്‍ സ്‌ഥാപിക്കുന്നതിനു താല്‍ക്കാലിക വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Leave a Reply