Sunday, January 23, 2022

മാലിന്യത്തൊട്ടിയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

Must Read

പൊള്ളാച്ചി: പൊള്ളാച്ചി സൂളേശ്വരൻപട്ടിയിൽ മഹാഗണപതിനഗറിലെ മാലിന്യത്തൊട്ടിയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കാലത്ത്‌ മാലിന്യം തൊട്ടിയിൽ കൊണ്ടുവന്നുകളയാൻ വന്നവരാണ്‌ കുട്ടിയുടെ കരച്ചിൽ കേട്ടത്‌. തുടർന്ന്‌, പരിശോധിച്ചപ്പോൾ ഒരു ബിഗ്‌ഷോപ്പർ സഞ്ചിയിൽ പ്രസവിച്ച്‌ മണിക്കൂറുകൾ മാത്രമായ ഒരു പെൺകുഞ്ഞിനെ കാണ്ടെത്തുകയായിരുന്നു. നാട്ടുകാർ ഉടൻതന്നെ ഈസ്റ്റ്‌ പോലീസിൽ വിവരമറിയിച്ചു.

പോലീസുകാർ വന്ന്‌ കുട്ടിയെ എടുത്ത്‌ സർക്കാർ ആശുപത്രിയിലേക്കെത്തിച്ചു. കുഞ്ഞ്‌ ആരോഗ്യവതിയായിരിക്കുന്നതായി ആശുപത്രി ഡോക്ടർമാർ പറഞ്ഞു. ഈസ്റ്റ്‌ പോലീസ്‌ കേസെടുത്ത്‌ കുട്ടിയെ ഉപേക്ഷിച്ചവരെ തേടിവരുന്നു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News