Thursday, July 29, 2021

വീട്ടുമുറ്റത്തുകിടന്ന ഓട്ടോറിക്ഷ തനിയെ ഉരുണ്ട് 30 അടി താഴ്ചയിൽ റോഡിലേക്ക് വീണു

Must Read

ഉപ്പുതറ: വീട്ടുമുറ്റത്തുകിടന്ന ഓട്ടോറിക്ഷ തനിയെ ഉരുണ്ട് 30 അടി താഴ്ചയിൽ റോഡിലേക്ക് വീണു. ചപ്പാത്ത് അയനിവിള സജീവിന്റെ ഓട്ടോറിക്ഷയാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ചപ്പാത്ത്-മ്ലാമല റോഡിൽ വീണത്.

സ്റ്റാർട്ട്‌ ചെയ്തശേഷം സജീവ് വീടിനുള്ളിലേക്ക് കയറിയ സമയത്താണ് വാഹനം ഉരുണ്ട് റോഡിൽ വീണത്. എപ്പോഴും തിരക്കുള്ള റോഡാണിത്. ഓട്ടോറിക്ഷ വീഴുന്ന സമയം ആൾസഞ്ചാരമോ, വാഹന ഗതാഗതമോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വീഴ്ചയിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ പറ്റി.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News