Sunday, October 17, 2021

വെള്ളം കുടിക്കുന്നതിനിടെ വെപ്പ് പല്ല് അന്നനാളത്തിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

Must Read

വെള്ളം കുടിക്കുന്നതിനിടെ വെപ്പ് പല്ല് അന്നനാളത്തിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കനകമല പാഴേത്ത് പറമ്പിൽ തോമസിന്റെ മകൻ ജെസ്റ്റിനാണ് (38) ഇന്നലെ രാവിലെ മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കേടായ പല്ല് മാറ്റി പകരം വച്ചതാണ് ഇളകിയത്. ചാലക്കുടിയിൽ സ്വകാര്യ ആശുപത്രിയിൽ നിന്നു പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തിരുന്നു. അമ്മ: എൽസി. ഭാര്യ: വിൻഷി. മക്കൾ: ജെസ്വിൻ, ബിസ്വിൻ, ജീവൻ

Leave a Reply

Latest News

മരോട്ടിച്ചാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു

മരോട്ടിച്ചാലില്‍ തൊഴിലുറപ്പ് ജോലിക്കിടെ 19 പേര്‍ക്ക് മിന്നലേറ്റു. ശനിയാഴ്ച ഉച്ചയോടെ കല്ലുപാലം മാര്‍ട്ടിെൻറ പറമ്പില്‍ ജോലിക്കിടെയാണ് സംഭവം.ബി​ന്ദു ഇ​ഞ്ചാ​കാ​ല​യി​ല്‍ (45), മി​നി സാ​ജു മാ​ളി​യേ​ക്ക​ല്‍ (45),...

More News