Monday, September 27, 2021

ആക്രമണകാരിയായ പരുന്തിനെ നാട്ടുകാർ പിടികൂടി

Must Read

മുതുകുളം: ആക്രമണകാരിയായ പരുന്തിനെ നാട്ടുകാർ പിടികൂടി. ചിങ്ങോലി വൈദ്യശാലയ്ക്കു പടിഞ്ഞാറ്്‌ പേരാത്തുഭാഗത്തെ താമസക്കാർക്കു ഭീഷണിയായിരുന്ന പരുന്തിനെയാണു പിടികൂടിയത്.

വീടിനുപുറത്തിറങ്ങുന്നവരെ പരുന്ത് പറന്നെത്തി ആക്രമിക്കുന്നതിനാൽ പ്രദേശത്തെ കുട്ടികളടക്കമുള്ളവർ വളരെനാളായി ഭീതിയിലായിരുന്നു. ഇവിടെ അഞ്ചുപേർക്കു പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ശല്യം സഹിക്കാതെവന്നപ്പോൾ നാട്ടുകാർ ഗ്രാമസഭയിൽ പ്രശ്‌നം അവതരിപ്പിച്ചു. തുടർന്നു ഗ്രാമപ്പഞ്ചായത്തംഗം ബി. അൻസിയ, റാന്നി ഫോറസ്റ്റ് ഡിവിഷനിൽ വിവരമറിയിച്ചു. തുടർന്ന് ശനിയാഴ്ച വൈകീട്ടോടെയാണു സ്ത്രീകളടക്കമുള്ള നാട്ടുകാർ സംഘടിച്ചു പരുന്തിനെ പിടികൂടിയത്.

പരിക്കേൽക്കാത്ത തരത്തിൽ വലയ്ക്കുള്ളിൽ തീറ്റവെച്ചാണു പരുന്തിനെ കെണിയിലാക്കിയത്. പഞ്ചായത്തംഗത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പരുന്തിനെ ഞായറാഴ്ച വനംവകുപ്പധികൃതർക്കു കൈമാറും.

ഒന്നരവർഷം മുൻപ് മുതുകുളം വെട്ടത്തുമുക്ക് ഭാഗത്തും സമാനസംഭവമുണ്ടായി. അന്നു നാട്ടുകാർ ശല്യക്കാരനായ പരുന്തിനെ പിടികൂടി തോട്ടപ്പള്ളയിൽ വിടുകയായിരുന്നു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News