Wednesday, September 23, 2020

രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഇന്ന് ചേരും; നാടകീയ നീക്കവുമായി ബിഎസ്പി അധ്യക്ഷ മായാവതി; സച്ചിന്‍ പൈലറ്റും കൂട്ടരും ഉയര്‍ത്തിയ വിമതശല്യം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ കോണ്‍ഗ്രസ്

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...

ജയ്പുര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഇന്ന് ചേരും. സച്ചിന്‍ പൈലറ്റും കൂട്ടരും ഉയര്‍ത്തിയ വിമതശല്യം പരിഹരിച്ചതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇന്നലെ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. യോഗത്തില്‍ സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും പങ്കെടുത്തിരുന്നു.

നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭീഷണിയില്ലെങ്കിലും സഭയില്‍ വിശ്വാസ വോട്ട് തേടാനാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ തീരുമാനം. അതിനിടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്നും മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധരെ രാജ സിന്ധ്യ പ്രസ്താവിച്ചു.

അതിനിടെ നാടകീയ നീക്കവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തെത്തി. സര്‍ക്കാരിനെതിരെ വിശ്വാസ വോട്ടെടുപ്പ് വേളയില്‍ വോട്ട് ചെയ്യണമെന്ന് ബിഎസ്പി. കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിഎസ്പിയുടെ ആറ് എംഎല്‍എമാരോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ബിഎസ്പി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ബിഎസ്പി അംഗങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മായാവതി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിരുന്നു. ഇവര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് താത്കാലികമായി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അത് തള്ളിക്കളഞ്ഞിരുന്നു. ഇവര്‍ കോണ്‍ഗ്രസില്‍ ലയിച്ചത് ചോദ്യം ചെയ്ത് ബിജെപി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് രാജസ്ഥാന്‍ ഹൈക്കോടതി പരിഗണിക്കും. സമാനമായ ഹര്‍ജി ബിഎസ്പിയും സമര്‍പ്പിച്ചിട്ടിണ്ട്.

English summary

The Assembly session in Rajasthan will convene today. The Congress is relieved that Tendulkar and his cohorts have resolved their grievances. The meeting of Congress MLAs held at the residence of Chief Minister Ashok Gehlot yesterday decided to move forward together. The meeting was attended by Sachin Pilot and dissident MLAs.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News