Sunday, June 20, 2021

സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി

Must Read

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി. മെയ് മാസത്തെ റേഷൻ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ഏപ്രിൽ കിറ്റിലെ സാധനങ്ങൾ: പഞ്ചസാര – 1 കി. ഗ്രാം, കടല – 500 ഗ്രാം, ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, ആട്ട – 1 കി. ഗ്രാം, മല്ലിപ്പൊടി – 100 ഗ്രാം, മഞ്ഞൾപൊടി – 100 ഗ്രാം, സോപ്പ് – 2 എണ്ണം, ഉപ്പ് – 1 കി. ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം

മേയ് മാസ കിറ്റിലെ സാധനങ്ങൾ: ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, കടല – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ആട്ട – 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News