Monday, January 24, 2022

അട്ടപ്പാടിയിൽ ആദിവാസി ‍യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കിയത് വിവാദമായി

Must Read

അഗളി: അട്ടപ്പാടിയിൽ ആദിവാസി ‍യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ സി.പി.എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കിയത് വിവാദമായി. ഏരിയനേതൃത്വം ഇടപെട്ട് ഷംസുദ്ദീനെ മാറ്റി.

ഷം​സു​ദ്ദീ​നെ തെ​ര​ഞ്ഞെ​ടു​ക്ക​രു​തെ​ന്ന് ഏ​രി​യ- ലോ​ക്ക​ല്‍ നേ​തൃ​ത്വ​ങ്ങ​ള്‍ നേ​ര​ത്തെ നി​ര്‍ദേ​ശം ന​ല്‍കി​യി​രു​ന്നു. ഇ​ത്​ മ​റി​ക​ട​ന്നാ​ണ് തീ​രു​മാ​നം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഏ​രി​യ​നേ​തൃ​ത്വം ഇ​ട​പെ​ട്ട്​ വീ​ണ്ടും ബ്രാ​ഞ്ച് യോ​ഗം ചേ​ര്‍ന്ന് ഷം​സു​ദ്ദീ​നെ മാ​റ്റി. സി. ​ഹ​രീ​ഷാ​ണ് പു​തി​യ സെ​ക്ര​ട്ട​റി.

ഷം​സു​ദ്ദീ​നെ മാ​റ്റാ​ന്‍ ഉ​ട​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യി​രു​ന്നെ​ന്നും, സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി. ബാ​ബു പ​റ​ഞ്ഞു. 2018 ഫെ​ബ്രു​വ​രി 22നാ​ണ് ചി​ണ്ട​ക്കി ഊ​രി​ലെ മ​ധു​വി​നെ (27) മോ​ഷ​ണ​മാ​രോ​പി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേസിന്‍റെ വിചാരണ തുടങ്ങിയിട്ടില്ല

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News