Tuesday, June 15, 2021

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

Must Read

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് ബോ​ർ​ഡ് പ​രീ​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക.

സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​യാ​യ മ​മ​ത ശ​ർ​മ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സ് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​റി​യി​ച്ച കോ​ട​തി, കേ​ന്ദ്ര സ​ർ​ക്കാ​ർ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ തു​ട​ങ്ങി​യ എ​തി​ർ ക​ക്ഷി​ക​ൾ​ക്ക് ഹ​ർ​ജി​യു​ടെ പ​ക​ർ​പ്പ് മു​ൻ​കൂ​റാ​യി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ർ​ഡ് പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​നെ മി​ക്ക സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും പി​ന്തു​ണ​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​രീ​ക്ഷ റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും സി​ബി​എ​സ്ഇ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

Leave a Reply

Latest News

മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങി

മൂവാറ്റുപുഴ: ശക്തമായ മഴയിൽ മൂവാറ്റുപുഴ ലത പാലം മുതൽ പുഴക്കരക്കാവ് വരെ പുഴയോര നടപ്പാത പൂർണമായും മുങ്ങിപുഴ കരകവിഞ്ഞ് പുഴയോര നടപ്പാത മുങ്ങി . മൂവാറ്റുപുഴ...

More News