Monday, December 6, 2021

മൂല്യനിർണയത്തിന് അധ്യാപകരെത്തി; ഉത്തരക്കടലാസ് എത്തിയില്ല

Must Read

വ്യാഴാഴ്ച പാലക്കാട്ട് ആരംഭിച്ച കാലിക്കറ്റ് സർവകലാശാല സുവോളജി ബിരുദപരീക്ഷകളുടെ മൂല്യനിർണയത്തിന് അധ്യാപകരെത്തിയെങ്കിലും ഉത്തരക്കടലാസ് എത്തിയില്ല. ബി.എസ്‌സി. സുവോളജി പരീക്ഷകളുടെ സെമസ്റ്റർ ഉത്തരക്കടലാസാണ് എത്താതിരുന്നത്. സാമൂഹ്യശാസ്ത്രവിഷയങ്ങളുടെ ഉൾപ്പെടെ മൂല്യനിർണയക്യാമ്പുകൾ ഗവ. വിക്ടോറിയ കോളേജിലെ കേന്ദ്രത്തിലുണ്ട്. ജില്ലയിലെ വിവിധ കോളേജുകളിൽനിന്നായി 25 സുവോളജി അധ്യാപകരാണ് മൂല്യനിർണയത്തിനെത്തിയിരുന്നത്.

രാവിലെ ഉത്തരക്കടലാസ് എത്തിയില്ലെന്ന അറിയിപ്പ് സർവകലാശാലയ്ക്ക് നൽകിയെങ്കിലും വൈകുന്നേരംവരെ ഉത്തരക്കടലാസ് എത്തിയില്ല. അതിനിടെ സുവോളജി പരീക്ഷയുടെ നാലുകെട്ട് ഉത്തരക്കടലാസുകൾ വിലാസം മാറി വിക്ടോറിയ കോളേജിലെതന്നെ സാമൂഹ്യശാസ്ത്രവിഷയങ്ങളുടെ മൂല്യനിർണയക്യാമ്പിലെത്തി. ക്യാമ്പുകൾക്ക് ഉത്തരക്കടലാസുകൾ കൈമാറാൻ അനുവാദമില്ലാത്തതിനാൽ ഇത് സർവകലാശാലയ്ക്ക് തിരിച്ചയയ്ക്കും.

കോവിഡിന്റെ സാഹചര്യത്തിൽ കോളേജുകളിൽനിന്നുള്ള ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർപോലും ഇടാതെ നേരിട്ടാണ് ഇത്തവണ ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. മൂല്യനിർണയത്തിന്റെ രഹസ്യസ്വഭാവത്തെ ഇത് ബാധിക്കുമെന്ന്‌ ഒരുവിഭാഗം അധ്യാപകർ ആശങ്കയുയർത്തിയെങ്കിലും സർവകലാശാലയ്ക്ക് സ്വന്തം അധ്യാപകരെ വിശ്വാസമാണെന്ന മറുപടിയാണ് അധികൃതർ നൽകിയത്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News