വലിയ വാര്‍ത്ത വരാനുണ്ടെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ആ പ്രഖ്യാപനവുമെത്തി

0

റിയാദ്: വലിയ വാര്‍ത്ത വരാനുണ്ടെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ആ പ്രഖ്യാപനവുമെത്തി. ലോകത്തിലെ ഏറ്റവും വലിയ വെര്‍ച്വല്‍ ഹെല്‍ത്ത് ആശുപത്രി  നാളെ തുറക്കുമെന്നാണ് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രണ്ട് ദിവസത്തിനകം വലിയ പ്രഖ്യാപനമുണ്ടാകുമെന്നും അത് ലോകത്തിലെ വലിയ സംഭവമായിരിക്കുമെന്നും നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് വെര്‍ച്വല്‍ ആശുപത്രി സംബന്ധിച്ച പ്രഖ്യാപനം വന്നത്. വെര്‍ച്വല്‍ ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കുന്ന ആശുപത്രികളില്‍ ലോകത്തുതന്നെ ഏറ്റവും വലുതായിരിക്കും ഇതെന്നും മിഡില്‍ ഈസ്റ്റില്‍ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണെന്നും അധികൃതര്‍ അറിയിച്ചു.
 

സൗദി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അമീര്‍ അല്‍ സവാഹയും ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി ഗവര്‍ണര്‍ അഹമ്മദ് അല്‍ സുവയാനും ചേര്‍ന്നാണ് വെര്‍ച്വല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുന്നത്. 

ഏത് പ്രായക്കാർക്കും ഇനി ഉംറ നിർവഹിക്കാം; പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി
റിയാദ്: കൊവിഡ് സാഹചര്യത്തിൽ ഉംറ നിർവഹിക്കാൻ ഏർപ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂർണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാർക്കും മക്കയിൽ എത്തി ഉംറ ചെയ്യാനും മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനും കഴിയും. 

ഏഴ് വയസിന് മുകളിൽ ഉള്ളവർക്കായിരുന്നു ഏറ്റവും ഒടുവിൽ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോൾ എടുത്തു കളഞ്ഞത്. തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസുള്ള ആർക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാൽ ഇഅതമർന ആപ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

സൗദിയില്‍ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി
റിയാദ്: സൗദി അറേബ്യയിലെ  അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇവരില്‍ ഉള്‍പ്പെടുന്നു. മുപ്പത്തിയഞ്ച് ഇന്ത്യക്കാരാണ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവരില്‍ പതിനേഴ് പേര്‍ യാത്രതിരിച്ചത്.

അസീർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു കെ നായരുടെ ശ്രമഫലമായാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്ക് നാടണയാൻ സാധിച്ചത്.  അബഹ നാടുകടത്തൽ കേന്ദ്രം ജവാസാത്ത്‌ മേധാവി കേണൽ മുഹമ്മദ്‌ മാന അൽ ബിഷറി, ഉപമേധാവി സാലിം ഖഹ്‍താനി, ജിദ്ദയിലെ ഇന്ത്യന്‍ കോൺസുൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അബഹ നാടുകടത്തൽ  കേന്ദ്രം എന്നിവിടങ്ങളിലെ മറ്റ്  ഉദ്യോഗസ്ഥരും നൽകിയ നിസ്സീമമായ സഹകരണമാണ് നിയമപരമായ തടസ്സങ്ങൾ നീക്കി ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലയക്കാൻ സഹായകരമായത്.

നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ബാക്കിയുള്ള പതിനെട്ടു പേരുടെ നിയമ തടസ്സങ്ങൾ ഒരാഴ്‍ചക്കകം പരിഹരിച്ച് അവരെയും എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കുമെന്ന് ബിജു കെ നായർ അറിയിച്ചു.  അസീർ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളും അബഹയിലെ സാമൂഹ്യ പ്രവർത്തകരുമായ മോഹൻദാസ് ആറന്മുള, പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, ബിനു ജോസഫ് തുടങ്ങിയവരും സഹായങ്ങൾക്കായി ബിജു കെ നായർക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply