Tuesday, June 22, 2021

സൗഹൃദ വേദിയുടെ ‘അന്നം ഊട്ട് വണ്ടി’ ഫ്ലാഗ് ഓഫ് ചെയ്തു

Must Read

എടത്വ: സൗഹൃദ വേദിയുടെ ‘അകലെയാണെങ്കിലും നാം അരികെ’ പദ്ധതിയുടെ ഭാഗമായി ‘അന്നം ഊട്ട് വണ്ടി’ യാത്ര ആരംഭിച്ചു.എടത്വ സി.ഐ: പ്രതാപചന്ദ്രൻ കെ.ജി ഫ്ലാഗ് ഓഫ് ചെയ്തു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിൻ മാത്യു, എസ്.ഐ: ശ്യാനിവാസ് എന്നിവർ സംബന്ധിച്ചു.

കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ തലവടി പഞ്ചായത്തിലെ മുഴുവൻ നിർധന കുടുംബങ്ങൾക്ക് അരി, മാസ്ക്, ഉൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യങ്ങളും ആണ് ഓരോ വീടുകളിലും എത്തിക്കുന്നത്.

തലവടി ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ്യൻ ജോജി ജെ.വയലപള്ളി, വികസന കാര്യ കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ്യ കൊച്ചുമോൾ ഉത്തമൻ,അരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ്യ സുജി സന്തോഷ്, അംഗങ്ങളായ പ്രിയ അരുൺ, ബിന്ദു ഏബ്രഹാം , സുജ സ്റ്റീഫൻ, സാറാക്കുട്ടി ഫിലിപ്പോസ്, വിനോദ് മത്തായി, കലാ മധു, വിശാഖ് കെ.പി ,സി.ഡി എസ് അംഗം സുലേഖ വി.എസ് ,സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ, സുധീർ കൈതവന, എ.ജെ.കുഞ്ഞുമോൻ, ആശാ വർക്കർ ഷീന മനോഹരൻ, സെബിൻ കുര്യൻ, മനു സന്തോഷ്, ജയ്മോൻ ജോയി എന്നിവർ ഭവനങ്ങൾ സന്ദർശിച്ച് കിറ്റുകൾ വിതരണം ചെയ്തു.

ഇന്നു മുതൽ കോവിഡ് പോസിറ്റീവ് ആകുന്ന കുടുംബങ്ങൾക്ക് ഉടൻ തന്നെ ഭക്ഷ്യധാന്യ കിറ്റുകൾ നല്കും.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News