Monday, June 21, 2021

യാത്രക്കാരിയും വിമാന ജീവനക്കാരിയും തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയായി; യാത്രക്കാരിയുടെ ഇടിയേറ്റ് ജീവനക്കാരിയുടെ രണ്ട് പല്ലുകൾ പൊഴിഞ്ഞു

Must Read

കാലിഫോർണിയ: യാത്രക്കാരിയും വിമാന ജീവനക്കാരിയും തമ്മിലുള്ള വാക്കേറ്റം ​കൈയ്യാങ്കളിയിൽ കലാശിച്ചു. യാത്രക്കാരിയുടെ ഇടിയേറ്റ്​ ജീവനക്കാരിയുടെ രണ്ട്​ പല്ലുകൾ പൊഴിഞ്ഞു. മൂക്കിൽ നിന്നും വായിൽനിന്നും രക്​തം വാർന്നു.

യുഎസ് ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റ് എയർലൈനിന്‍റെ വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സാൻ ഡിയാഗോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ ഒരുങ്ങുന്നതിനിടെ സീറ്റ് ബെൽറ്റ് ഉറപ്പിക്കാൻ ജീവനക്കാരി യാത്രക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഒരു യാത്രക്കാരി ക്ഷുഭിതയായി മുഖത്തിടിച്ചത്.

തക്കസമയത്ത്​ മറ്റൊരു യാത്രക്കാരൻ ഇടപെട്ടതിനാൽ കൂടുതൽ വഷളാവാതെ പ്രശ്​നം അവസാനിച്ചു. സഹയാത്രക്കാരിൽ ആരോ പകർത്തിയ അടിയുടെ വിഡിയോ ഇതിനകം വൈറലായി. സാക്രമെ​േന്‍റായിൽ നിന്ന് സാൻഡിയാഗോയിലേക്ക് പോകുന്ന വിമാനത്തിലാണ്​ സംഭവമെന്ന്​ സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ജാലകത്തിനരികിലിരുന്ന സ്​ത്രീയോട്​ സംസ്ാരിക്കുന്നതിനിടെ വിമാന ജീവനക്കാരി മറ്റൊരു സീറ്റിലിരുന്ന യാത്രക്കാരിയുടെ ദേഹത്ത്​ സ്​പർശിച്ചുവെന്നും ഇതാണ്​ അടിയിൽ കലാശിച്ചതെന്നും പറയപ്പെടുന്നു

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News