Wednesday, January 20, 2021

ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍

Must Read

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ...

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന്...

ന്യൂഡല്‍ഹി: ഈ മാസം അവസാനമോ അടുത്തവര്‍ഷത്തിന്റെ തുടക്കത്തിലോ കോവിഡ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിയന്തര അനുമതി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആഴ്ചകള്‍ക്കകം തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മാധ്യമങ്ങളോട് പറഞ്ഞു.

പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ച് ഭാരതി ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഈ മാസത്തിന്റെ അവസാനമോ, അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള അടിയന്തര അനുമതി സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 70000- 80000 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ കാണാതിരുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കോവിഡ് കേസുകള്‍ രാജ്യത്ത് കുറയുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ ഈ അനുകൂല സാഹചര്യം വരും നാളുകളിലും മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. അടുത്ത മൂന്ന് മാസം കൂടി ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് പുരോഗമിക്കുന്നത്. കോള്‍ഡ് ചെയിന്‍, സ്‌റ്റോറേജ് ഹൗസ്, തുടങ്ങി വാക്‌സിന്‍ വിതരണത്തിലെ വിവിധ ഘട്ടങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനുള്ള ആസൂത്രണമാണ് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടക്കുന്നതെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

തുടക്കത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കില്ല. മുന്‍ഗണനാടിസ്ഥാനത്തിലാണ് വാക്‌സിന്‍ ലഭ്യമാക്കുക. അപകട സാധ്യത കൂടുതലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക. മുതിര്‍ന്ന പൗരന്മാര്‍, മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍, മുന്‍ നിര പോരാളികള്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഒരു ഡോസ് വാക്‌സിന്‍ ഉപയോഗിച്ചാല്‍ തന്നെ മാസങ്ങളോളം വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary

The AIMS director said the Kovid vaccine is expected to reach the public later this month or early next year.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404,...

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം...

വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹസാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് കാഞ്ഞിരംപാടത്തെ സുധീറിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടത്.

കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്

കണ്ണൂര്‍ : കണ്ണൂരില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രകടനം. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ലീഗ് പ്രവര്‍ത്തകരെ കൊന്ന് പച്ചക്കൊടി പുതപ്പിക്കുമെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഭീഷണി...

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം

തിരൂരങ്ങാടി: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ക്ക് രക്ഷകരായ യുവാക്കളെ വീട്ടിലെത്തി അഭിനന്ദിച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. തൃശൂര്‍ ജെറുസലേം സ്വദേശിയായ കൊച്ചന്‍ വീട്ടില്‍ വിനു (37) കുന്നംകുളത്ത്...

കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: കത്തോലിക്ക സഭ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ അറിയിച്ചു. സഭക്ക് ഒരു...

More News