Tuesday, June 22, 2021

പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി എഐസിസി നിയമിച്ചു

Must Read

ന്യൂഡല്‍ഹി: പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി എഐസിസി നിയമിച്ചു. കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റായി തുടരും. നേരത്തെ വര്‍ക്കിങ് പ്രസിഡന്റായിരുന്ന കെ വി തോമസിനെ ഒഴിവാക്കി. അദ്ദേഹത്തെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന.

കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ഗ്രൂപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് സുധാകരനെ പ്രസിഡന്റായി നിയമിച്ചത്.

പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ട് കെപിസിസിയുടെ തലപ്പത്ത് വലിയ അഴിച്ചുപണിയാണ് ഹൈക്കമാന്‍ഡ് നടത്തിയിരിക്കുന്നത്. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടുന്ന കാര്യത്തിലും മറ്റ് അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News