തൃക്കാക്കരയില്‍ പരസ്യപ്രചാരണം ഇന്ന്‌ അവസാനിക്കും

0

കൊച്ചി: തൃക്കാക്കരയില്‍ പരസ്യപ്രചാരണം ഇന്ന്‌ അവസാനിക്കും. പ്രമുഖ നേതാക്കളെയെല്ലാം അണിനിരത്തി സ്‌ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാന ലാപ്പിലെ കുതിപ്പിലാണ്‌. നാളെ നിശബ്‌ദ പ്രചാരണവും, 31 ന്‌ തെരഞ്ഞെടുപ്പും നടക്കും. ജൂണ്‍ മൂന്നിനാണു വോട്ടെണ്ണല്‍.
വോട്ടെടുപ്പ്‌ നടക്കുന്ന 31നു രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെ എക്‌സിറ്റ്‌ പോള്‍ നടത്തുന്നതും എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേ, മറ്റേതെങ്കിലും തെരഞ്ഞെടുപ്പ്‌ സര്‍വേ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ കാര്യങ്ങള്‍ തുടങ്ങിയവ ഇലക്‌ട്രോണിക്‌ മീഡിയയില്‍ നാളെ വൈകുന്നേരം ആറു മുതല്‍ 31നു വൈകുന്നേരം ആറു വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here