Sunday, December 6, 2020

അച്ഛൻ തുടങ്ങിയ പാർട്ടിയുമായി ബന്ധമില്ലെന്ന് വിജയ്, തന്റെ പേരോ ഫോട്ടോയോ പ്രചരണത്തിനായി ഉപയോഗിക്കരുതെന്നും താരം

Must Read

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട്...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍,...

അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് അറിയിച്ച് തമിഴ് നടൻ വിജയ്.അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു.

‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ ആരാധകരോടും പൊതുജനത്തിനോടും ഖേദപൂര്‍വ്വം അറിയിക്കുന്നു,’ വിജയ്‌ പത്രക്കുറിപ്പില്‍ പറഞ്ഞു.

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ വിജയ്‌.‘ദളപതി’ എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഏറെക്കാലമായി ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ഒരു ഫാന്‍സ്‌ സംഘടന റജിസ്റ്റർ ചെയ്യാൻ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. നിലവിൽ വിജയ്‌ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്. നിരവധി രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തിയ ചിത്രങ്ങളിൽ വിജയ് അഭിനയിച്ചിരുന്നു. ഇത് നടന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റിയുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു. The actor said that his name, photo or the name ‘Vijay Makkal Iyakam’ should not be used in connection with his father’s party activities and requested that none of his fans should join the party because of the party like Tamil actor Vijay’s father.

Leave a Reply

Latest News

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തലശ്ശേരി പോലീസ് ആണ് ജോസഫിനെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ...

ഇന്ത്യയുടെ താക്കീത് തള്ളി: കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കാനഡ

വിവാദ കർഷക നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടുവെന്ന ഇന്ത്യയുടെ പ്രതിഷേധം നിലനിൽക്കെയാണ് നിലപാടിൽ മാറ്റമില്ലെന്ന് കാനഡ ആവർത്തിച്ചത്. ക​ർ​ഷ​ക സ​മ​ര​ത്തെ...

More News