Monday, October 18, 2021

ലോകനാഥ്‌ ബെഹറ ഡിജിപി ആയത് മുതലുള്ള പോലീസിന്റെ പ്രവർത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം

Must Read

ലോകനാഥ്‌ ബെഹറ ഡിജിപി ആയത് മുതലുള്ള പോലീസിന്റെ പ്രവർത്തനം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണം.
ഉയർന്ന പോലിസ് ഉദ്യോഗസ്ഥൻമാർ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കുപ്രസിദ്ധമായ നിരവധി സംഭവങ്ങൾ താരതമ്യേന ജൂനിയർ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിച്ചു ക്ലീൻചിറ്റ് വാങ്ങുന്ന നടപടികളാണ് പിണറായി സർക്കാരിൽ നടക്കുന്നത്.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തെ സംശയകരമായ എല്ലാ ഇടപാടുകളും ജുഡീഷ്യറിയുടെ മേൽനോട്ടത്തിലൊ ജുഡീഷ്യൽ കമ്മീഷനൊ അന്വേഷിക്കണം.
ബഹറയെ മെട്രോയുടെ ചുമതലകളിൽ നിന്നും മാറ്റി നിർത്തണം. ആഭ്യന്തര വകുപ്പാണ് മോൻസൺ സംഭവത്തിലെ മുഖ്യ കൂട്ടാളി
പോലീസ് പ്രതിക്കൂട്ടിൽ ആകുന്നത് ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഡോക്ടർ എന്ന ധാരണയിൽ പ്രസ്തുത സ്ഥാപനം താൻ സന്ദർശിച്ചിട്ടുണ്ട് എന്ന് തുറന്നുപറഞ്ഞ കെ സുധാകരനെതിരെ നടക്കുന്ന പ്രചരണം മുഖ്യമന്ത്രിയുടെ ഓഫീസ് മെനയുന്ന തിരക്കഥയുടെ ഭാഗമാണ്.
കുപ്രസിദ്ധങ്ങളായ തട്ടിപ്പുകേസുകളുടെ കാവലാളായി കേരളത്തിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാർ നിരന്തരമായി കടന്നുവരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം.
151 കോടിയിലധികം വരുന്ന പോലീസ് നവീകരണ പ്രവർത്തനങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ച് സി ആൻഡ് എ ജി തന്നെ ചൂണ്ടിക്കാണിച്ചിട്ടും നടപടികൾ എടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്ത നിലയിലാണ് ബഹ്റയ്ക്കെതിരെ എതിരെ നടപടിയുണ്ടാകാത്തത്.

ഗ്ലോബൽ സംഘടനയുടെ വനിതാ നേതാവിന്റെ വെളിപ്പെടുത്തൽ കൂടുതൽ അന്വേഷണങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്.
നിരവധി വർഷങ്ങളായി കൊച്ചിയുടെ ഹൃദയ ഭാഗത്ത് നടന്ന കേരളത്തെ പിടിച്ചു കുലുക്കിയ ഈ തട്ടിപ്പുകൾ പോലീസിന്റെ മൗനാനുവാദത്തോടെ ആണെന്ന് കരുതേണ്ടിയിരിക്കുന്നു
ഇക്കാര്യത്തിൽ നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാവണം.
കെ.പി.സി.സി പ്രസിഡണ്ടിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തട്ടിപ്പിന്റെ ഗൗരവം തിരിച്ചുവിടാനുള്ള സിപിഎം നീക്കം കേരള ജനത മനസ്സിലാക്കും

പി. ടി തോമസ് എം. എൽ. എ
കെപിസിസി വർക്കിംഗ്‌ പ്രസിഡന്റ്‌

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News