Monday, July 26, 2021

പോലീസിനെ വെട്ടിച്ചുകനാലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ വഞ്ചിയിലെത്തി പിടികൂടി

Must Read

അമ്പലപ്പുഴ: പോലീസിനെ വെട്ടിച്ചുകനാലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ കോസ്റ്റൽ വാർഡന്മാരുടെ സഹായത്തോടെ പിടികൂടി. അമ്പലപ്പുഴ നീർക്കുന്നം പൊക്കത്തിൽ പൊടിമോനാ(29)ണു ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തോട്ടപ്പള്ളി സ്പിൽവേ കനാലിൽ ചാടിയത്.

നേരത്തെ അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടിട്ടുള്ള ഇയാൾ പത്തോളം മോഷണക്കേസുകളിൽ പ്രതിയാണ്.

ഇക്കഴിഞ്ഞ ഏപ്രിലിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു ബൈക്കും മൊബൈൽ ഫോണുകളും മോഷ്ടിച്ചകേസിൽ പോലീസ് ഇയാളെ തിരഞ്ഞുവരുകയായിരുന്നു.

സുഹൃത്ത് മണിക്കുട്ടനൊപ്പമാണ് ബൈക്കും ഒൻപതാം വാർഡിൽനിന്നു പഴ്‌സും മൊബൈൽ ഫോണും മോഷ്ടിച്ചത്. മണിക്കുട്ടനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തു. പൊടിമോൻ തോട്ടപ്പള്ളിയിൽ ഒളിച്ചുകഴിയുന്നുവെന്ന വിവരമറിഞ്ഞു വേഷംമാറിയെത്തിയ പോലീസിനെ കണ്ടപ്പോൾ ഇയാൾ കനാലിലേക്കുചാടുകയായിരുന്നു.

സ്പിൽവേ ഷട്ടറുകൾക്കിടയിലൂടെ മറുഭാഗത്തെത്തി പാലത്തിനടിയിലെ പൈപ്പിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മധ്യഭാഗത്തെത്തിയപ്പോൾ കുഴഞ്ഞു. ഈസമയം രക്ഷിക്കാനെന്ന ഭാവത്തിൽ തോട്ടപ്പള്ളി തീരദേശപോലീസ് സ്‌റ്റേഷനിലെ കോസ്റ്റൽ വാർഡന്മാരെത്തി വള്ളത്തിൽ കയറ്റി.

കരയിലെത്തിച്ച ഇയാളെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരുമണിക്കൂറോളം പോലീസിനെയും നാട്ടുകാരെയും പ്രതി ആകാംക്ഷയിലാക്കി.

അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്‌കുമാർ, ഇൻസ്പെക്ടർ എസ്. ദ്വിജേഷ്, എസ്.ഐ. ടോൾസൻ പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News