പോലീസുകാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികള്‍

0

പാലക്കാട്: പോലീസുകാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ളവര്‍ വനംവകുപ്പ് കേസിലെ പ്രതികള്‍. മുട്ടിക്കുളങ്ങര സ്വദേശികളായ സജിയും സുരേഷുമാണ് പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്.

2016ല്‍ ​കാ​ട്ടു​പ​ന്നി​യെ വൈ​ദ്യു​ത​കെ​ണി വ​ച്ച് പി​ടി​ച്ച​തി​നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സു​ള്ള​ത്. പോ​ലീ​സു​കാ​രു​ടെ മ​ര​ണ​ത്തി​ലും ഇ​വ​ര്‍​ക്ക് പ​ങ്കു​ള്ള​താ​യാ​ണ് സൂ​ച​ന.

മു​ട്ടി​ക്കു​ള​ങ്ങ​ര പോ​ലീ​സ് ക്യാ​ന്പി​ലെ ഹ​വി​ൽ​ദാ​ർ​മാ​രാ​യ എ​ല​വ​ഞ്ചേ​രി കു​ന്പ​ള​ക്കോ​ട് കു​ഞ്ഞു​വീ​ട്ടി​ൽ മാ​രി​മു​ത്തു​വി​ന്‍റെ മ​ക​ൻ അ​ശോ​ക് കു​മാ​ർ (35), കാ​വ​ശേ​രി അ​ത്തി​പ്പൊ​റ്റ കു​ണ്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കെ.​സി. മാ​ങ്ങോ​ട​ന്‍റെ മ​ക​ൻ മോ​ഹ​ൻ​ദാ​സ് (36) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കാ​ൻ സ്ഥാ​പി​ച്ച വൈ​ദ്യു​തി​ക്കെ​ണി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റാ​ണ് ഇ​വ​ർ മ​രി​ച്ച​ത്. പോ​ലീ​സ് ക്യാ​ന്പി​നു പി​ന്നി​ലെ പാ​ട​ത്താ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ കി​ട​ന്നി​രു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി​മു​ത​ൽ ഇ​രു​വ​രെ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു. പോ​ലീ​സു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തു​മ​ണി​യോ​ടെ പാ​ട​ത്ത് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്ഥി​ര​മാ​യി പാ​ട​ത്തി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പി​ടി​ക്കാ​ൻ ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ വൈ​ദ്യു​തി​കെ​ണി സ്ഥാ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​പേ​ർ ഇ​തി​ൽ കു​ടു​ങ്ങി മ​രി​ച്ചു​കി​ട​ക്കു​ന്ന​തു ക​ണ്ട ഇ​വ​ർ, കെ​ണി സ്ഥ​ല​ത്തു​നി​ന്നു മാ​റ്റു​ക​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​റ്റി ഇ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

മീ​ൻ പി​ടി​ക്കാ​ൻ​വേ​ണ്ടി​യാ​ണു രാ​ത്രി​യി​ൽ പോ​ലീ​സു​കാ​ർ ഇ​വി​ടെ പോ​യ​തെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു. ഇ​രു​വ​രും കു​ടും​ബ​സ​മേ​തം ക്യാ​ന്പി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു താ​മ​സം.

എ​ആ​ർ ക്യാ​ന്പി​ലെ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റും കാ​യി​ക​താ​ര​വു​മാ​യ എ​സ്. സി​നി​യാ​ണ് അ​ശോ​ക് കു​മാ​റി​ന്‍റെ ഭാ​ര്യ. മ​ക​ൾ സാ​ൻ​വി​ക. അ​മ്മ വി​ജ​യ​ല​ക്ഷ്മി. സിം​ഷ​യാ​ണു മോ​ഹ​ൻ​ദാ​സി​ന്‍റെ ഭാ​ര്യ. മ​ക​ൾ ശി​വാ​നി. അ​മ്മ: ത​ത്ത.

LEAVE A REPLY

Please enter your comment!
Please enter your name here