Sunday, January 23, 2022

പ്ളസ് ടു വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോലീസുകാരനെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു

Must Read

പ്ളസ് ടു വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി വിതുര പോലീസ് സ്റ്റേഷനിലെ സി.പി.ഒ. കള്ളിപ്പാറ പച്ച പാലോട് റോസ് വില്ലയിൽ അനൂപിനെ 14 ദിവസത്തേക്ക്‌ പോക്‌സോ കോടതി ജഡ്ജി ആർ.വി.രജനീഷ് റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബവഴക്കിൽ സഹായിക്കാൻ അടുത്തുകൂടിയ പ്രതി പെൺകുട്ടിയുടെ അമ്മയുമായി ചങ്ങാത്തത്തിലാകുകയും വീട്ടിലെ നിത്യസന്ദർശകനാകുകയും ചെയ്തു. പെൺകുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കാൻ ശ്രമിച്ചുവന്നു. വിവരം കുട്ടി അമ്മയോടു പറഞ്ഞെങ്കിലും പോലീസുകാരനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് കുട്ടി ബാലാവകാശ കമ്മിഷന് പരാതി നൽകി. കമ്മിഷൻ നിർദേശപ്രകാരം വിതുര പോലീസ് കേസെടുത്തു. മുൻകൂർ ജാമ്യത്തിനായി പ്രതി പോക്‌സോ കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പ്രതിയെ അറസ്റ്റുചെയ്യുന്ന അന്നുതന്നെ പോക്സോ കോടതി ജാമ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥൻതന്നെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സാഹചര്യത്തിൽ പ്രതിക്ക്‌ ജാമ്യം നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.

Leave a Reply

Latest News

സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക് പണം നൽകിയതെന്നും കേസിനും വർഷങ്ങൾക്ക് മുമ്പാണ് ഇതെന്നും ബാലചന്ദ്രകുമാർ

കൊച്ചി: ‌നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ബാലചന്ദ്രകുമാർ. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് തനിക്ക്...

More News