Thursday, December 2, 2021

മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍

Must Read

തൃശൂര്‍: മെഡിക്കല്‍ ഷോപ്പ് കുത്തി തുറന്ന് അറുപതിനായിരത്തോളം രൂപ മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ആലുവ തോട്ടുമുഖം മഹിളാലയത്തിനു സമീപം താമസിക്കുന്ന പള്ളിക്കുന്നത്ത് വീട്ടില്‍ സിദ്ദിഖ് (52) ആണ് പിടിയിലായത്.മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിനാല്‍ ‘മെഡിക്കല്‍ ഷോപ്പ് സ്‌പെഷ്യലിസ്റ്റ്’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. എറണാകുളം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നൂറിനടുത്ത് മോഷണ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ.

കഴിഞ്ഞ മാസം 26 ന് ചാലക്കുടി ആനമല ജംഗ്ഷനിലെ അന്ന എന്ന മെഡിക്കല്‍ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന അറുപതിനായിരത്തോളം രൂപ മോഷ്ടിച്ചു എന്നതാണ് കേസ്്. കടയുടമ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിദ്ദിഖ് പിടിയിലായത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News