Monday, April 12, 2021

വീട് കുത്തിപ്പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത് പോലീസിനെ തെറ്റിദ്ധരിപ്പിച്ച്

Must Read

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഐഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം...

മൻസൂർ വധക്കേസിലെ പ്രതി രതീഷി‍െൻറ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേരത്തേ നടന്ന ദുരൂഹ മരണങ്ങളും ചർച്ചയിലേക്ക്

കണ്ണൂർ: പെരിങ്ങത്തൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ പ്രതി രതീഷി‍െൻറ മരണം കൊലപാതകമാണെന്ന സംശയം ഉയരുമ്പോൾ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേരത്തേ നടന്ന...

താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു താത്കാലിക ചുമതല നൽകിയ ഡിസിസി പ്രസിഡന്‍റുമാരുടെ കാലാവധി അവസാനിച്ചതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കൊ​ല്ലം, ആ​ല​പ്പു​ഴ,എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍,...

കൊച്ചി: വീട് കുത്തിപ്പൊളിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത് പോലീസിനെ തെറ്റിദ്ധരിപ്പിച്ച്. പച്ചാളം കാട്ടുങ്ങല്‍ അമ്പലത്തിനടുത്തുള്ള വീട് കുത്തിത്തുറന്ന് 18 പവന് മോഷ്ടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ വടുതല സ്വദേശി ജോജോയെ (അബ്ദുള്‍ മനാഫ് 36) ആണ് എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. കറുകപ്പള്ളി ജംഗ്ഷനിലുള്ള ഒരു ജ്വല്ലറിയില്‍ മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് ഇയാൾ കുടുങ്ങിയത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. എ​ന്നാ​ല്‍ താ​ന്‍ മോഷ്ടി​ച്ച സ്വ​ര്‍​ണ​മ​ല്ല ഇ​തെ​ന്നും ത​ന്‍റെ ഓ​ട്ടോ​യി​ല്‍ ക​യ​റി​യ ഹി​ന്ദി​ക്കാ​രാ​യ മൂ​ന്നു പേ​ര്‍ മോ​ഷ്ടി​ച്ചി​ട്ട് ഓ​ട്ടോ​യി​ല്‍ വ​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​താ​ണെ​ന്നു​മാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് ആ​ദ്യം പ​റ​ഞ്ഞ​ത്.

അ​വ​ര്‍ വ​ച്ച സ്വ​ര്‍​ണ​മാ​ണ് ത​നി​ക്ക് കി​ട്ടി​യ​തെ​ന്നും ത​ന്നെ അ​നാ​വ​ശ്യ​മാ​യി കേ​സി​ല്‍ കു​ടു​ക്കി​യാ​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​ള്‍​പ്പെ​ടെ പ​രാ​തി കൊ​ടു​ക്കു​മെ​ന്നും പോ​ലീ​സി​ന്‍റെ പ​ണി ക​ള​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് പോ​ലീ​സ് പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ വ​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മോ​ഷ​ണം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​യാ​ള്‍ പ​രാ​തി​ക്കാ​ര​ന്‍റെ ഈ ​വീ​ടി​ന​ക​ത്താ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ല.

മാ​ത്ര​മ​ല്ല സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ രാ​വി​ലെ 11 ഓ​ടെ കാ​ട്ടു​ങ്ക​ല്‍ അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്ത് കൂ​ടെ ഓ​ട്ടോ പോ​കു​ന്ന​തും ഉ​ച്ച​ക്ക് ഒ​ന്നോ​ടെ തി​രി​കെ​പോ​കു​ന്ന​തും ക​ണ്ടെ​ത്തി. ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ഴും ഇ​യാ​ള്‍​ക്ക് മ​റു​പ​ടി​യു​ണ്ടാ​യി​ല്ല. ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ​തി​നാ​ല്‍ പ്ര​തി ആ​ദ്യം ന​ല്‍​കി​യ മൊ​ഴി പോ​ലീ​സി​ന് ത​ള്ളി​ക്ക​ള​യാ​നു​മാ​യി​ല്ല. പോ​ലീ​സ് പി​ന്നീ​ട് ഹി​ന്ദി​ക്കാ​ര്‍ ഓ​ട്ടോ​യി​ല്‍ ക​യ​റി​യ കീ​ര്‍​ത്തി ന​ഗ​റി​ലെ​ത്തി പ്ര​തി പ​റ​ഞ്ഞ സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു.

പ്ര​തി പ​റ​ഞ്ഞ​തു പോ​ലെ ര​ണ്ടി​ന് രാ​വി​ലെ 11 ഓ​ടെ ഇ​വി​ടെ ഓ​ട്ടോ എ​ത്തി​യ​താ​യോ ഹി​ന്ദി​ക്കാ​ര്‍ ക​യ​റി​യ​താ​യോ ആ​യ ദൃ​ശ​ങ്ങ​ളും ല​ഭി​ച്ചി​ല്ല. ഇ​ത് വീ​ണ്ടും സം​ശ​യം വ​ര്‍​ധി​പ്പി​ച്ചു. വീ​ണ്ടും പ്ര​തി ഹി​ന്ദി​ക്കാ​രെ ഇ​റ​ക്കി​യ ക​ലൂ​ര്‍ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴും ഇ​യാ​ള്‍ ഇ​വി​ടെ​യും വ​ന്നി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​യി. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ മ​റ്റു​മാ​ര്‍​ഗ​മി​ല്ലാ​തെ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തെ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ വ​രു​മ്പോ​ള്‍ ഈ ​വീ​ടി​ന് മു​മ്പി​ല്‍ നി​ന്ന് ഇ​യാ​ള്‍ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വ​ലി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​ങ്ങി​നെ നി​ല്‍​ക്കാ​റു​ള്ള സ​മ​യ​ത്താ​ണ് വീ​ടി​ന​ക​ത്ത് സ്വ​ര്‍​ണ​മു​ണ്ടെ​ന്ന വി​വ​രം പ്ര​തി​ക്ക് ല​ഭി​ച്ച​ത്.

സംഭവ ദിവസം ഉച്ചയ്ക്ക് ഇയാള്‍ വടുതലയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുന്ന സമയത്ത് ഈ വീടിന്‍റെ മുമ്പിലൂടെ കടന്നു പോകുമ്പോള്‍ പൂട്ടിക്കിടക്കുന്നതായി കണ്ടു. ഓട്ടോ മാറ്റിയിട്ട് തിരികെയെത്തിയ ഇയാള്‍ വീടിന്‍റെ പിന്‍വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു.

English summary

The accused in the case of breaking into a house and stealing 18 sovereign gold ornaments kept in a cupboard tried to escape by misleading the police.

Leave a Reply

Latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര...

More News