Monday, December 6, 2021

എറണാകുളത്ത് വയോധികയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ ആലപ്പുഴയിൽനിന്നു പിടികൂടി

Must Read

ആലപ്പുഴ: എറണാകുളത്ത് വയോധികയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ ആലപ്പുഴയിൽനിന്നു പിടികൂടി. ഞാറയ്ക്കൽ നടീത്തറ സോമരാജനെ(41)യാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.

എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരേ മാലപൊട്ടിക്കലിനു കേസുള്ളത്. അവർ സോമരാജനെ അന്വേഷിച്ചുവരുകയായിരുന്നു.

മൊബൈൽഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ ആലപ്പുഴയിലുള്ളതായി സൂചന കിട്ടിയത്.

തുടർന്ന് ആലപ്പുഴ നോർത്ത് പോലീസിനെ വിവരമറിയിച്ചു. തിരച്ചിലിനിടെ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ ആലപ്പുഴ ബീച്ചിൽനിന്ന് സി.പി.ഒ.മാരായ ബിനുമോൻ, സാഗർ സാദിക്ക്, വികാസ് ആന്റണി, ആർ. ശ്യാം എന്നിവർ ചേർന്നു പിടികൂടി. പിന്നീട് എറണാകുളം ടൗൺ നോർത്ത് പോലീസിനു കൈമാറി.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News