ഭോപ്പാല്‍: മദ്യപിച്ച് അമ്മയെ മര്‍ദിച്ച പിതാവിനെ മകള്‍ അടിച്ചുകൊന്നു. സംഭവത്തില്‍ 16കാരിക്കെതിരെ കേസെടുക്കുകയും ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
45കാരന് മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നത്രെ. കഴിഞ്ഞ ദിവസം ഇതുകണ്ട മകള്‍ വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന ബാറ്റ് രൂപത്തിലെ പലക എടുത്ത് പിതാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
English summary
The 45-year-old used to get drunk and beat his wife. The daughter, who saw this the other day, took a bat-shaped board used to wash clothes and beat her father to death