തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലോകശ്രദ്ധയാകർഷിച്ച അമൂല്യ നിധിശേഖരം ഭക്തര്‍ക്കും സന്ദര്‍ശകര്‍ക്കും ദര്‍ശിക്കാന്‍ തലസ്ഥാനത്ത് ത്രീ ഡി മ്യൂസിയം ഒരുങ്ങുന്നു. ‘ ബി” നിലവറ ഒഴികെയുള്ളവയിലെ അപൂര്‍വ രത്നങ്ങളും ആഭരണങ്ങളുമെല്ലാം ത്രീ ഡി ചിത്രങ്ങളായിവിടെ കാണാനാവും. നിധിശേഖരം പുറത്തെടുക്കുന്നത് സുരക്ഷാപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ്, അവയുടെ ആകര്‍ഷകമായ ത്രീ ഡയമെന്‍ഷണല്‍ ചിയമെന്ഷണല് ചിത്രങ്ങള്‍ കാണാന്‍ മ്യൂസിയം ഒരുക്കുന്നത്. ക്ഷേത്രത്തിന് അടുത്തായിട്ടാവും മ്യൂസിയം. നിധി ശേഖരത്തിന്റെ 45,000 ത്തോളം ത്രീ ഡി ചിത്രങ്ങള്‍ ഇതിനകം എടുത്തിട്ടുണ്ട്. നേരില്ക്കാണുന്നതുപോലുള്ള അനുഭവമായിരിക്കും ത്രീ ഡി ചിത്രങ്ങള്‍ കാണുമ്പോഴും . പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷം മ്യൂസിയം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
തിരുവിതാംകൂര്‍ രാജകുടുംബത്തിനും ഈ ആശയത്തോട് എതിര്‍പ്പില്ലെന്നാണ് അറിയുന്നത്. ലോകമെമ്പാടു നിന്നുള്ള വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായി മ്യൂസിയം മാറുമെന്നാണ് പ്രതീക്ഷ.
അമൂല്യ ശേഖരം
ഒന്നരലക്ഷം കോടിയിലേറെ രൂപ വിലമതിക്കുന്നത്
ഓരോന്നിന്റെയും ആറു ആംഗിളുകളിലുള്ള ചിത്രങ്ങള്‍
നിധിയുടെ ഓരോ ഭാഗങ്ങള്‍ വരുന്ന 150 – 200 ത്രീ ഡി ചിത്രങ്ങള്‍ വീതം രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാറ്റി പ്രദര്‍ശിപ്പിക്കും
അസുലഭ സൗഭാഗ്യം
വില പിടിപ്പുള്ള രത്നങ്ങളും സ്വര്‍ണാഭരണങ്ങളും നാണയങ്ങളുമെല്ലാം അടങ്ങുന്ന വിസ്മയ ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിലെ നിലവറകള്‍. 18 അടി നീളമുള്ള ശരപ്പൊളിമാലയുടെ 2500 പീസുകളാണ് നിധിശേഖരത്തിലുള്ളത്. അത്യപൂര്‍വമായ പവിഴങ്ങള്‍, യേശുക്രിവില പിടിപ്പുള്ള രത്നങ്ങളും സ്വര്‍ണാഭരണങ്ങളും നാണയങ്ങളുമെല്ലാം അടങ്ങുന്ന വിസ്മയ ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിലെ നിലവറകള്‍. 18 അടി നീളമുള്ള ശരപ്പൊളിമാലയുടെ 2500 പീസുകളാണ് നിധിശേഖരത്തിലുള്ളത്. അത്യപൂര്‍വമായ പവിഴങ്ങള്‍, യേശുക്രിസ്തുവിന്റെയും സെന്റ് ജോര്‍ജിന്റെയും ചിത്രം ഇരുവശത്തുമായി ആലേഖനം ചെയ്ത 1340 ലെ അപൂര്‍വ സ്വര്‍ണ കോയിന്, പെഗോഡാസിന്റെ രൂപങ്ങള്‍ സ്വര്‍ണത്തിലും വെള്ളിയിലുമായി ആലേഖനം ചെയ്ത 2 ലക്ഷം ഷീറ്റുകള്‍, കിരീടങ്ങള്‍, പൊന്‍ പാത്രങ്ങള്‍, 800 കിലോ വരുന്ന നെല്മണി പോലുള്ള സ്വര്‍ണം, കലങ്ങള്‍… ഇങ്ങനെ അത്യപൂര്‍വമായ നിധിയുടെ നേര്‍ചിത്രങ്ങള്‍ മ്യൂസിയത്തിലൂടെ കാണാം.
English summary
The 3D Museum in the capital is gearing up for the world-famous treasure trove of Sri Padmanabhaswamy Temple for visitors and visitors alike. Except for the ‘B’ vault, all the rare gems and ornaments can be seen here in 3D.