മലപ്പുറം: 22-കാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി. സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം.
മഞ്ചേരി സ്വദേശികളായ പൂളക്കുന്നൻ സജാത് റോഷൻ, നറുകര അത്തിമണ്ണിൽ അനസ് , പാണ്ടിക്കാട് സ്വദേശി മിനാട്ടുകുഴി സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറം പൊലീസാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. കേസില്‍ നറുകര സ്വദേശിയായ മറ്റൊരു യുവാവിനെ കൂടി പൊലീസ് തിരയുന്നുണ്ട്.
ചെമ്മങ്കടവ് സ്വദേശിയായ 22-കാരനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ഒരു വീട്ടില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും നഗ്നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിക്കുകയായിരുന്നു. മലപ്പുറം കുന്നുമ്മലിൽ വച്ചാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
ഇരുപത്തിരണ്ടുകാരൻ പ്രതികളിലൊരാളുടെ ഭാര്യക്ക് സന്ദേശം അയച്ചതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘം കൃത്യത്തിനുപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. മഞ്ചേരി നെല്ലിക്കുത്തിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
English summary
The 22-year-old was abducted, threatened and photographed nude. Three people have been arrested in connection with the incident which was spread through social media. The incident took place in Malappuram.