Tuesday, May 18, 2021

13കാരനായ ബാലൻ ആകാശത്തേക്ക് കൈ ഉയർത്തി കൊല്ലരുതേ എന്ന് അപേക്ഷിച്ചിട്ടും
കൗമാരക്കാരനെ വെടിവച്ചുകൊന്ന പൊലീസുകാർക്കാർക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു

Must Read

വാഷിംഗ്ടൺ: 13കാരനായ ബാലൻ ആകാശത്തേക്ക് കൈ ഉയർത്തി കൊല്ലരുതേ എന്ന് അപേക്ഷിച്ചിട്ടും
കൗമാരക്കാരനെ വെടിവച്ചുകൊന്ന പൊലീസുകാർക്കാർക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. പൊലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അമേരിക്കയിൽ വീണ്ടും സുരക്ഷാസേനക്കെതിരെ ജനരോഷം ഉയർന്നത്. കഴിഞ്ഞ മാസമാണ് ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ് വെടിവെച്ചുകൊന്നത്. ടോളിഡോയോട് നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്നാണ് വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കൈയിൽ ആയുധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു.
എന്നാൽ, വീഡിയോ പുറത്തുവന്നതോടെ ഈ വാദം തെറ്റാണെന്ന് തെളിഞ്ഞു. പൊലീസ് പിന്തുടർന്ന് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദം സഞ്ചാരം നിറുത്തി തിരിഞ്ഞുനോക്കുന്നതും കൈ ഉയർത്തി കീഴടങ്ങുന്നതിന്റെ സൂചന നൽകുന്നതും വിഡീയോയിൽ കാണാം. കൈയിൽ ആയുധങ്ങളൊന്നുമില്ല. എന്നിട്ടും പൊലീസ് നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു.

വീഡിയോ പുറത്തുവിട്ട ഷിക്കാഗോ മേയർ “കണ്ടിരിക്കാനാവാ​ത്ത ഹൃദയം നുറുങ്ങുന്ന കാഴ്ചയാണിതെന്ന്” പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച്​ സെനറ്റർമാരും സന്നദ്ധ പ്രവർത്തകരും രംഗത്തെത്തി.ലാറ്റിനോ വിഭാഗക്കാരനാണ്​ കൊല്ലപ്പെട്ട ബാലൻ. വംശീയതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.ഒരു മാസം മുമ്പ്​ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവിടുന്നത്. ആദത്തിന് പുറമെ 18ഉം 22ഉം വയസുള്ള രണ്ടു പേർ കൂടി പൊലീസ്​ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു..

English summary

The 13-year-old boy raised his hand to the sky and begged not to be killed
Protests intensify in the United States against police officers who shot a teenager

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News