Monday, September 27, 2021

പത്തുമാസം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടയിൽ തുറന്നിരുന്ന സേഫ്റ്റിപിൻ വിഴുങ്ങിയത് ഭീതിയിലാഴ്ത്തി

Must Read

കൊല്ലം : പത്തുമാസം പ്രായമുള്ള കുട്ടി കളിക്കുന്നതിനിടയിൽ തുറന്നിരുന്ന സേഫ്റ്റിപിൻ വിഴുങ്ങിയത് ഭീതിയിലാഴ്ത്തി. കരുനാഗപ്പള്ളി കെ.എസ്.പുരത്തെ ശിഹാബുദ്ദിന്റെയും സുലേഖയുടെയും മകൻ മുഹമ്മദ് ഇസിൻ ആണ് സേഫ്റ്റിപിൻ വിഴുങ്ങിയത്. തുറന്നിരുന്ന പിൻ ആയതിനാൽ കുട്ടിയുടെ വായ അടയ്ക്കാൻ കഴിഞ്ഞില്ല. നിർത്താതെകരഞ്ഞ കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിൻ കൂടുതൽ ഉള്ളിലേക്കുപോവുകയാണ് ചെയ്തത്. തുടർന്ന് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിച്ചു. ഉടൻതന്നെ കുട്ടിക്ക്‌ പൂർണ അനസ്തേഷ്യനൽകി ലാറിൻഗോസ്കോപ്പിലൂടെ പിൻ വിജയകരമായി പുറത്തെടുത്തു.

സേഫ്റ്റിപിന്നിന്റെ മുകൾഭാഗം മുക്കിന്റെ പിന്നിലേക്കും കൂർത്തഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതുകൊണ്ടാണ് കുട്ടിക്ക് വായടയ്ക്കാൻ പ്രയാസമായത്. ഇടയ്ക്ക് കുട്ടിയുടെ കരച്ചിൽ ഒഴിവാക്കാനായി പാൽ നൽകിയത്‌ കൂടുതൽ സങ്കീർണതയിലേക്ക് എത്തിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. ഇ.എൻ.ടി., ക്രിട്ടിക്കൽ കെയർ, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപനമാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News