Saturday, September 19, 2020

എംഎസ് ധോണിയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കേവലമൊരു പേരല്ല. അതിനപ്പുറമൊരു വികാരവും ആവേശവുമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഇന്ത്യന്‍ താരമില്ലെന്ന് തന്നെപറയാം; ഇന്ത്യ കണ്ട മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ കിരീടമുയര്‍ത്തിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ‘തല’ എം എസ് ധോണി കളി നിർത്തിയാലും ‘ചിന്നത്തല’ സുരേഷ് റെയ്നയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ; ഇതിഹാസങ്ങൾ ഡിക്ലയർ ചെയ്യുമ്പോൾ

Must Read

യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ്...

സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. ആരോഗ്യവിദഗ്ധർ,...

“നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്‌ക്കും ഒരുപാട് നന്ദി, ഇന്ന് 19.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക,” ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിത്.

വളരെ വേഗം വൈറലായ പോസ്റ്റ് കത്തികയറുന്നതിൻ്റെ തൊട്ടുപിന്നാലെ സുരേഷ് റെയ്നയും കളി നിർത്തുകയാണെന്ന് കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ‘തല’ എം എസ് ധോണി കളി നിർത്തിയാലും ‘ചിന്നത്തല’ സുരേഷ് റെയ്നയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

എംഎസ് ധോണിയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കേവലമൊരു പേരല്ല. അതിനപ്പുറമൊരു വികാരവും ആവേശവുമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഇന്ത്യന്‍ താരമില്ലെന്ന് തന്നെപറയാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി പാഡഴിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ഉണ്ടാകാന്‍ പോകുന്നത് വലിയ വിടവു തന്നെയായിരിക്കും. ധോണി ഒരു വര്‍ഷത്തോളം ടീമില്‍ നിന്നും മാറി നിന്നിട്ടും അദ്ദേഹത്തിനൊരു പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യന്‍ ടീമിന് ഇതുവരെ സാധിച്ചിട്ടില്ല. കെഎല്‍ രാഹുലും പന്തും കീപ്പര്‍മാരായി പരിഗണിക്കുന്നുണ്ടെങ്കിലും ധോണിയുടെ കീപ്പിംഗ് മികവിനടുത്തെത്താന്‍ ഇവര്‍ക്കായിട്ടില്ല.

എംഎസ് ധോണിയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കേവലമൊരു പേരല്ല. അതിനപ്പുറമൊരു വികാരവും ആവേശവുമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഇന്ത്യന്‍ താരമില്ലെന്ന് തന്നെപറയാം;   ഇന്ത്യ കണ്ട മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ കിരീടമുയര്‍ത്തിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'തല' എം എസ് ധോണി കളി നിർത്തിയാലും 'ചിന്നത്തല' സുരേഷ് റെയ്നയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ; ഇതിഹാസങ്ങൾ ഡിക്ലയർ ചെയ്യുമ്പോൾ 1

എതിരാളികള്‍ പോലും ആരാധിക്കുന്ന ധോണിയുടെ കരിയറിലൂടെ ഒന്ന് നോക്കാം.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 6 വര്‍ഷത്തിനുശേഷം എംഎസ് ധോണി ഏകദിന, ടി 20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയൊരു ശൂന്യതയാണ് ഉണ്ടാക്കുന്നത്. 2019 ലോകകപ്പ് സെമി ഫൈനലിലാണ് ഇന്ത്യയ്ക്കായി ധോണി അവസാനമായി കളിച്ചത്. പിന്നീട് ഒരു വര്‍ഷത്തിന് ശേഷമാണ് ധോണി തന്റെ വിശിഷ്ട ഇന്ത്യ കരിയര്‍ അവസാനിപ്പിച്ചത്.

വ്യക്തിഗത വിവരം

മഹേന്ദ്ര സിങ് ധോണിയെന്ന എം എസ് ധോണി 1981 ജൂലൈ ഏഴിന് റാഞ്ചിയിലാണ് ജനിച്ചത്. 5 അടി 11 ഇഞ്ചാണ് ധോണിയുടെ ഉയരം. വലം കൈബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ധോണിയുടെ ഭാര്യ സാക്ഷി ധോണി. മകള്‍ സിവ. ഏകദിന അരങ്ങേറ്റം 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരേ. ടി20യിലെ അരങ്ങേറ്റം 2006 ഡിസംബര്‍ 1ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ.

കരിയര്‍

90 ടെസ്റ്റില്‍ നിന്ന് 38.09 ശരാശരിയില്‍ 4876 റണ്‍സ്. ഇതില്‍ 6 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും. ഉയര്‍ന്ന സ്‌കോര്‍ 224. 350 ഏകദിനത്തില്‍ നിന്ന് 50.58 ശരാശരിയില്‍ 10733 റണ്‍സ്. ഇതില്‍ 10 സെഞ്ച്വറിയും 73 അര്‍ധ സെഞ്ച്വറിയും. ഉയര്‍ന്ന സ്‌കോര്‍ 183. 98 ടി20യില്‍ നിന്ന് 37.6 ശരാശരിയില്‍ 1617 റണ്‍സ്.രണ്ട് അര്‍ധ സെഞ്ച്വറി. 190 ഐപിഎല്ലില്‍ നിന്നായി 42.21 ശരാശരിയില്‍ 4432 റണ്‍സ്. 23 അര്‍ധ സെഞ്ച്വറി.

അവാര്‍ഡുകള്‍

  1. ഏകദിനത്തിലെ പ്ലേയര്‍ ഓഫ് ദി ഇയര്‍ രണ്ട് തവണ (2008,2009)2. 2009ല്‍ പത്മശ്രീ3. 2007-2008 സീസണിലെ പ്രകടനത്തിന് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം
  2. 2011 ആഗസ്റ്റില്‍ ഡീ മോണ്ട്‌ഫോര്‍ട്ട് യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ്
  3. 2018ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം

നായകനെന്ന നിലയിലെ നേട്ടങ്ങള്‍

  1. 2007 ടി20 ലോകകപ്പ് കിരീടം
  2. 2010,2016 ഏഷ്യാ കപ്പ് കിരീടം
  3. 2011ല്‍ ഐസിസി ഏകദിന ലോകകപ്പ്
  4. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം

ഏകദിനത്തിലെ പ്രധാന റെക്കോഡുകള്‍

  1. ഇന്ത്യക്ക് കൂടുതല്‍ ഏകദിനം സമ്മാനിച്ച നായകന്‍,100ന് മുകളില്‍ ഏകദിന വിജയം നേടുന്ന മൂന്നാമത്തെ നായകന്‍
  2. ആറാം നമ്പറില്‍ കൂടുതല്‍ ഏകദിന റണ്‍സ് (4031)
  3. ഏകദിനത്തില്‍ 200 സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരവും അഞ്ചാമത്തെ അന്താരാഷ്ട്ര താരവും
  4. വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (183)
  5. ഏകദിനത്തില്‍ ഒരു ഇന്നിങ്‌സിലും (6) കരിയറിലും (432) കൂടുതല്‍ പുറത്താക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
  6. ഏകദിനത്തില്‍ കൂടുതല്‍ സ്റ്റംപിങ് (120)
  7. 300 ഏകദിന ക്യാച്ച് നേടുന്ന ആദ്യ ഇന്ത്യനും നാലാമത്തെ വിക്കറ്റ് കീപ്പറും

ടി20 റെക്കോഡുകള്‍

  1. നായകനെന്ന നിലയില്‍ കൂടുതല്‍ ജയം (41)
  2. നായകനായി കൂടുതല്‍ ടി20 മത്സരം (72)
  3. വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍ (87)
  4. തുടര്‍ച്ചയായി കൂടുതല്‍ ടി20 ഇന്നിങ്‌സ് (84)
  5. വിക്കറ്റ് കീപ്പറായി കൂടുതല്‍ ക്യാച്ച് (54)
എംഎസ് ധോണിയെന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് കേവലമൊരു പേരല്ല. അതിനപ്പുറമൊരു വികാരവും ആവേശവുമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഇന്ത്യന്‍ താരമില്ലെന്ന് തന്നെപറയാം;   ഇന്ത്യ കണ്ട മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ കിരീടമുയര്‍ത്തിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു; ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'തല' എം എസ് ധോണി കളി നിർത്തിയാലും 'ചിന്നത്തല' സുരേഷ് റെയ്നയുണ്ടെന്ന വിശ്വാസത്തിലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ; ഇതിഹാസങ്ങൾ ഡിക്ലയർ ചെയ്യുമ്പോൾ 2

ചിന്നത്തല

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമായിരുന്നു സുരേഷ് റെയന. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ധോണിയുടെ മൂന്നാമത്തെ വിശ്വസ്തന്‍.
മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് കാത്തുനില്‍ക്കാതെയാണ് പാഡഴിക്കല്‍. ടീം ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ കളിച്ച റെയ്ന 5615 റണ്‍സും 78 ടി20യില്‍ 1604 റണ്‍സും 18 ടെസ്റ്റില്‍ 768 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 2011 ലോകകപ്പ് നേടിയ ടീമില്‍ തിളങ്ങിയ താരമാണ് റെയ്ന.
എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടീമില്‍ അവസരം ലഭിക്കാതെ തഴയപ്പെടുകയായിരുന്നു താരം. 2018 -ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് റെയ്‌ന അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. അന്ന് രണ്ടു ഏകദിനങ്ങളില്‍ നിന്ന് 106 റണ്‍സ് അടിച്ചിട്ടും റെയ്‌നയ്ക്ക് രണ്ടാമതൊരു അവസരം കിട്ടിയില്ല. ടീമില്‍ തനിക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശ അടുത്തിടെ പരസ്യമായി റെയ്‌ന പങ്കുവെയ്ക്കുകയുമുണ്ടായി.

ഇന്ത്യ കണ്ട മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. 21 ആം നൂറ്റാണ്ടില്‍ ഇന്ത്യ രണ്ടുതവണ കിരീടമുയര്‍ത്തിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു. ഇന്ത്യയ്ക്കായി 226 ഏകദിനങ്ങളാണ് റെയ്‌ന കളിച്ചിരിക്കുന്നത്. 35.31 ബാറ്റിങ് ശരാശരിയില്‍ 5,615 റണ്‍സ് ഏകദിനത്തില്‍ താരം സമ്പാദിച്ചു. 5 സെഞ്ച്വറികളും 36 അര്‍ധ സെഞ്ച്വറികളും ഇതില്‍പ്പെടും. ഇതേസമയം, റെയ്‌നയുടെ ടെസ്റ്റ് കരിയര്‍ ഏറെ ശോഭനമല്ല. 18 മത്സരങ്ങളാണ് ടെസ്റ്റില്‍ റെയ്‌ന കളിച്ചിരിക്കുന്നത്. കുറിച്ചതാകട്ടെ 768 റണ്‍സും. ബാറ്റിങ് ശരാശരി 26.46. ട്വന്റി-20 ഫോര്‍മാറ്റില്‍ 29.18 റണ്‍സ് ശരാശരിയില്‍ 1,605 റണ്‍സ് റെയ്‌ന നേടിയിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി തികച്ച രണ്ടു ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് റെയ്‌ന. രോഹിത് ശര്‍മയാണ് ഈ നേട്ടം കയ്യടക്കുന്ന മറ്റൊരു താരം.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റെയ്‌ന കളിക്കും. ഈ വര്‍ഷവും എംഎസ് ധോണിക്ക് കീഴിലാണ് ചെന്നൈപ്പട കളിക്കാനിറങ്ങുന്നത്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍ 2020 പതിപ്പ് അരങ്ങേറുക.

വ്യക്തിഗത വിവരം

1986 നവംബര്‍27ന് ഉത്തര്‍ പ്രദേശിലെ മുരട്‌നഗറിലാണ് സുരേഷ് റെയ്‌നയുടെ ജനനം. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റെയ്‌ന ക്രിക്കറ്റ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലൂടെയും ലിസ്റ്റ് എ ക്രിക്കറ്റിലൂടെയും തന്നെ വളര്‍ന്നാണ് ഇന്ത്യന്‍ ടീമിലെത്തിയത്. കരിയറില്‍ സാഹചര്യങ്ങള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തിയപ്പോഴും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹം കാത്തുസൂക്ഷിച്ച റെയ്‌ന മധ്യനിരയിലാണ് കൂടുതല്‍ ശോഭിച്ചിട്ടുള്ളത്. ഓള്‍റൗണ്ടറായ റെയ്‌ന ഫീല്‍ഡറെന്ന നിലയിലും ബൗളറെന്ന നിലയിലും നായകന്റെ തുറപ്പുചീട്ടാണ്.

ടെസ്റ്റ് കരിയര്‍

ഇന്ത്യക്കുവേണ്ടി 18 ടെസ്റ്റ് മത്സരമാണ് റെയ്‌ന കളിച്ചത്. 2010 ജൂലൈ 26ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 26.48 ശരാശരിയില്‍ 768 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 120. 23 ക്യാച്ചും ടെസ്റ്റില്‍ റെയ്‌നയുടെ പേരിലുണ്ട്. 13 വിക്കറ്റും ടെസ്റ്റില്‍ റെയ്‌ന വീഴ്ത്തിയിട്ടുണ്ട്.

ഏകദിന കരിയര്‍

2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു റെയ്‌നയുടെ ഏകദിന അരങ്ങേറ്റം. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന റെയ്‌ന 226 ഏകദിനങ്ങളില്‍ നിന്ന് 35.31 ശരാശരിയില്‍ നേടിയത് 5615 റണ്‍സും 36 വിക്കറ്റും. 5 സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ റെയ്‌ന നേടി. 102 ക്യാച്ചും ഏകദിനത്തില്‍ നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 116* ആണ്.

ടി20 കരിയര്‍

2006 ഡിസംബര്‍ 1 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ ടി20 അരങ്ങേറ്റം. 78 മത്സരത്തില്‍ നിന്ന് 29.18 ശരാശരിയില്‍ 1605 റണ്‍സും 13 വിക്കറ്റുമാണ് റെയ്‌ന നേടിയത്. ടി20യില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 101.42 ക്യാച്ചും ടി20യില്‍ റെയ്‌ന നേടിയിട്ടുണ്ട്.
മറ്റ് കണക്കുകള്‍

109 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 42.15 ശരാശരിയില്‍ 6871 റണ്‍സും 302 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 35.42 ശരാശരിയില്‍ 8078 റണ്‍സും റെയ്‌ന നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 204*,ലിസ്റ്റ് എയില്‍ 7 സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 129. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 41 വിക്കറ്റും ലിസ്റ്റ് എയില്‍ 64 വിക്കറ്റും റെയ്‌നയുടെ പേരിലുണ്ട്.

പ്രധാന നേട്ടങ്ങള്‍

  1. ഇന്ത്യക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ ഏക കളിക്കാരന്‍ സുരേഷ് റെയ്‌നയാണ്(ടെസ്റ്റ്,ഏകദിനം,ടി20)
  2. ഐപിഎല്ലില്‍ 3000 റണ്‍സ് നേടിയ ആദ്യ താരം
  3. ടി20യില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ താരം
  4. ടി20 കരിയറില്‍ 6000ന് മുകളില്‍ റണ്‍സ് നേടിയ ആദ്യ ബാറ്റ്‌സ്മാന്‍
  5. ഐപിഎല്ലില്‍ 100 സിക്‌സര്‍ നേടിയ ആദ്യ ഇന്ത്യന്‍ താരം
  6. 2011ല്‍ സിയറ്റിന്റെ മികച്ച അന്താരാഷ്ട്ര ടി20 താരത്തിനുള്ള പുരസ്‌കാരം.

Leave a Reply

Latest News

യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് കാ​ന​ഡ അ​തി​ര്‍​ത്തി ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ 21 വ​രെ നീ​ട്ടി​യ​താ​യി ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു. പൊ​തു സു​ര​ക്ഷാ മ​ന്ത്രി ബി​ല്‍ ബ്ലെ​യ​റും യു​എ​സ്...

സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക ര​ജി​സ്​​​ട്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍ എത്തുന്നവരുടെ പേരും വിവരവും എഴുതാന്‍ ഇനി ര​ജി​സ്​​റ്റ​ര്‍ ബു​ക്ക്​ പ​ര​തേ​ണ്ട, സ​ന്ദ​ര്‍​ശ​ക​രി​ലോ ജീ​വ​ന​ക്കാ​രി​ലോ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ല്‍ ഇ​ട​പ​ഴ​കി​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി​റ്റ​ല്‍ സ​ന്ദ​ര്‍​​ശ​ക...

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കും. നവംബർ അവസാനമോ ഡിസംബറിലോ വോട്ടെടുപ്പു നടത്താനാണ് സാധ്യത. ആരോഗ്യവിദഗ്ധർ, പോലീസ് തുടങ്ങിയ വിഭാഗങ്ങളുമായി ചർച്ചകൾക്കുശേഷമായിരിക്കും തീയതി...

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കും; എട്ടാം ദിവസം ആന്റിജൻ ടെസ്റ്റ്

തിരുവനന്തപുരം; ലോക്ക്ഡൗൺ ഇളവുകൾ തുടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കാലാവധിയും കുറയ്ക്കാൻ ആലോചന. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വരുന്നവരുടെ ക്വാറന്റീൻ കാലാവധി ഏഴു ദിവസമാക്കി കുറയ്ക്കാനാണ് ഒരുങ്ങുന്നത്. എട്ടാം ദിവസം...

സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം; ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ് ശനിയാഴ്ചകളിൽ അവധി നൽകിയത്. എല്ലാ മേഖലയിലും...

More News