Sunday, December 5, 2021

പന്തീരാങ്കാവ്‌ യു.എ.പി.എ. കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച താഹ ഫസല്‍ ഇന്നലെ വൈകിട്ട്‌ ആറോടെ ജയില്‍ മോചിതനായി

Must Read

തൃശൂര്‍: പന്തീരാങ്കാവ്‌ യു.എ.പി.എ. കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച താഹ ഫസല്‍ ഇന്നലെ വൈകിട്ട്‌ ആറോടെ ജയില്‍ മോചിതനായി. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ്‌ താഹ തടവില്‍ കഴിഞ്ഞിരുന്നത്‌. വീഡിയോ കോണ്‍ഫറന്‍സിലൂടെ എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി. താഹയ്‌ക്കൊപ്പം അറസ്‌റ്റിലായ അലനു നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
നിയമങ്ങള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നതിനെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന്‌ താഹ പ്രതികരിച്ചു. സുഹൃത്തുക്കള്‍ സഹായം നല്‍കി. എന്നാല്‍ സി.പി.എം. ഒന്നും ചെയ്‌തില്ല.
സംസ്‌ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്‌ സുപ്രീംകോടതി ഇടപെടലെന്നും താഹ പറഞ്ഞു. ജയില്‍മോചിതനായ ശേഷം കോഴിക്കോട്ടേക്കു പോയി.
2019 നവംബറിലാണ്‌ അലനെയും താഹയെയും മാവോയിസ്‌റ്റ്‌ ബന്ധമാരോപിച്ച്‌ കോഴിക്കോട്‌ ജില്ലയിലെ പന്തീരാങ്കാവില്‍ നിന്ന്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇരുവര്‍ക്കുമെതിരേ യു.എ.പി.എ. വകുപ്പ്‌ ചുമത്തി. തുടര്‍ന്ന്‌ കേസ്‌ എന്‍.ഐ.എ. ഏറ്റെടുത്തു.
പ്രാഥമിക തെളിവു പോലും ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടി കഴിഞ്ഞ സെപ്‌റ്റംബറില്‍ എന്‍.ഐ.എ. കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി. താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിച്ചു. താഹയ്‌ക്കു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നു.

Leave a Reply

Latest News

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംഘർഷം. കോൺഗ്രസിൽനിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരേ ചിലർ കൂവി വിളിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. സംഭവത്തിൽ ഒരാളെ...

More News