Sunday, January 23, 2022

ഇന്ത്യയുടെ ഹ്രസ്വദൂര മിസൈലായ പ്രലയുടെ പരീക്ഷണം വിജയം

Must Read

ഇന്ത്യയുടെ ഹ്രസ്വദൂര മിസൈലായ പ്രലയുടെ പരീക്ഷണം വിജയം. ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്ക് നയിക്കാവുന്ന ബാലിസ്റ്റിക് മിസൈലിന്‍റെ വിക്ഷേപണം വിജയകരമെന്ന് ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു.

വ​ള​രെ കൃ​ത്യ​ത​യോ​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​യ മി​സൈ​ലി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്തി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​ഡി​ഷ​യി​ലെ എ​പി​ജെ അ​ബ്ദു​ൽ ക​ലാം ദ്വീ​പി​ൽ​നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​ത്.

350 മു​ത​ൽ 500 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​പ​രി​ധി​യി​ലു​ള്ള ല​ക്ഷ്യ​ത്തെ ത​ക​ർ​ക്കാ​ൻ മി​സൈ​ലി​നു സാ​ധി​ക്കും.500-1000 കി​ലോ​ഗ്രാം പേ​ലോ​ഡ് ശേ​ഷി​യു​ള്ള പ്ര​ല​യ് നി​ർ​മി​ക്കാ​ൻ 333 കോ​ടി രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News