കാഷ്മീർ പണ്ഡിറ്റായ സർക്കാർ ജീവനക്കാരനെ ഭീകരർ താലൂക്ക് ഓഫീസിനുള്ളിൽ വെടിവച്ചു കൊന്നു

0

ശ്രീനഗർ: കാഷ്മീർ പണ്ഡിറ്റായ സർക്കാർ ജീവനക്കാരനെ ഭീകരർ താലൂക്ക് ഓഫീസിനുള്ളിൽ വെടിവച്ചു കൊന്നു. ബഡ്ഗാം ജില്ലയിലെ ചഡൂര പട്ടണത്തിലായിരുന്നു സംഭവം. ക്ളർക്ക് ആയ രാഹുൽ ഭട്ട് ആണു കൊല്ലപ്പെട്ടത്.

ഷേക്പുരയിലെ കുടിയേറ്റ കോളനിയിലാണു ഭട്ട് താമസിക്കുന്നത്. വെടിയേറ്റ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here