Monday, July 26, 2021

പാക് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം; ക്യാപ്റ്റന്‍ അടക്കം 12 സെെനികര്‍ കൊല്ലപ്പെട്ടു

Must Read

ഇസ്ലാമാബാദ്: പാക് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം. പാകിസ്ഥാനിലെ ഖെെബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണ് ഭീകരാക്രമണമുണ്ടായത്. ക്യാപ്റ്റന്‍ അടക്കം 12 സെെനികര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ ജനങ്ങളെ തീവ്രവാദികള്‍ ബന്ധികളാക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഖുറാം മേഖലയില്‍ സെെനിക ഓപ്പറേഷന് നേതൃത്വം നല്‍കിയ അബ്ദുള്‍ ബാസസിത് എന്ന ക്യാപ്റ്റനാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പതിനഞ്ചോളം സെെനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ആറ് ടെലികോം തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായും സെെന്യവുമായുളള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഇന്റര്‍- സര്‍വീസസ് പബ്ലിക് റിലേഷന്‍സിനെ (ഐ.എസ്.പി.ആര്‍) ഉദ്ധരിച്ച്‌ പാകിസ്ഥാന്‍ ന്യൂസ് ചാനലായ ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News