കുവൈറ്റിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്

0

കുവൈറ്റിൽ നിന്ന് കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരത്തിലേറെ വിദേശികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. താമസനിയമലംഘകരാണ് നാടുകടത്തപ്പെട്ടവരില്‍ ഏറെയും. നിയമലംഘകരെ പിടികൂടുന്നതിനായുള്ള ക്യാമ്പയിന്‍ തുടരുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു

2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ 10,800 വിദേശികളെയാണ് കുവൈറ്റ് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. ഇഖാമ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരില്‍ കൂടുതലും. വിദേശികളില്‍ താമസ രേഖകള്‍ ഇല്ലാത്തവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്കാണ് അയക്കുന്നത്.

രാജ്യത്തെ എല്ലാ വിദേശ എംബസികളോടും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം 200 പേര് എന്ന നിലയില്‍ ആണ് നിലവില്‍ നാടുകടത്തല്‍ പുരോഗമിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here