Monday, January 17, 2022

പുതിയ മറയൂർ സെക്ഷൻ ഓഫീസ് മുൻവശത്തെ ഷട്ടറിൽ പതിനായിരക്കണക്കിന് തേനീച്ചകൾ കൂടുകൂട്ടി. ഇതോടെ ഓഫീസ് അടച്ചു

Must Read

പുതിയ മറയൂർ സെക്ഷൻ ഓഫീസ് മുൻവശത്തെ ഷട്ടറിൽ പതിനായിരക്കണക്കിന് തേനീച്ചകൾ കൂടുകൂട്ടി. ഇതോടെ ഓഫീസ് അടച്ചു.

ഓഫീസിന് അകത്തിരുന്നവർക്ക് പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടുകൂടിയാണ് തേനീച്ചകൾ ഓഫീസിന്റെ പരിസരത്ത് പറന്നിറങ്ങി കൂടുകൂട്ടിയത്. തേനീച്ചകളെകണ്ട് ജീവനക്കാർ മുഴുവൻ വാതിലും ജനലും അടച്ച് അകത്തിരുന്നു. പുറത്തിറങ്ങിയ ജീവനക്കാർക്ക് അകത്തുകയറുവാൻ പറ്റാതെയുമായി. രണ്ടു മണിയോടുകൂടി പറന്നിറങ്ങിയ തേനീച്ചകൾ പൂർണമായും തേൻ കൂടിന്റെ ഭാഗമായതോടുകൂടി ജീവനക്കാർ ഏറെ ഭയത്തോടെയാണെങ്കിലും പുറത്തിറങ്ങി. തേനീച്ചകൾ പറന്നു പോയില്ലെങ്കിൽ വനം വകുപ്പിന്റെ സഹായം തേടുമെന്ന് അസി.എൻജിനീയർ മനോജ് പറഞ്ഞു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News