Sunday, January 23, 2022

വീട്ടിൽ നിന്ന് അൻപത് രൂപ മോഷ്ടിച്ചു; പത്ത് വയസുകാരനെ പിതാവ് തല്ലിക്കൊന്നു

Must Read

അൻപത് രൂപ വീട്ടിൽ നിന്ന് മോഷ്ടിച്ചെന്ന് പറഞ്ഞ് പത്ത് വയസുകാരനെ പിതാവ് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കൽവയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ വാഘോബാ നഗറിലെ ചേരിയിലെ ജനങ്ങളാണ് സന്ദീപ് ബബ്ലു ഓംപ്രകാശ് പ്രജാപതി എന്ന നാൽപത്തിയൊന്നുകാരൻ തന്റെ മകനെ തല്ലിയെന്നും കുട്ടി നിലത്ത് അനക്കമില്ലാതെ കിടക്കുകയാണെന്നും പോലീസിൽ അറിയിച്ചത്.

പോലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ സഹോദരി പിതാവ് അടിക്കുന്നത് കണ്ടെന്ന് പോലീസിനോട് പറഞ്ഞു. അമ്പത് രൂപ വീട്ടിൽ നിന്നും മോഷ്ടിച്ചതിനാണ് പിതാവ് കുട്ടിയെ തല്ലിയതെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News