ചപ്പുചവറുകൾക്ക് തീയിട്ടു; തീപടർന്ന് കത്തിനശിച്ചത് വീട്ടിൽ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറും ബൈക്കും സൈക്കിളും

0

എറണാകുളം: ചപ്പുചവറുകൾക്ക് തീയിട്ടതിൽ നിന്ന് തീപടർന്ന് വീട്ടിൽ നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറും ബൈക്കും സൈക്കിളും കത്തിനശിച്ചു. എറണാകുളം ചെങ്ങമ്മനാട് ജങ്ഷനോട് ചേർന്ന് കുണ്ടൂർവീട്ടിൽ ലളിതയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.

ഷെഡിന്റെ അടുത്ത് ചപ്പുചവറുകൾക്ക് തീയിട്ടതാണ് വാഹനങ്ങളിലേക്ക് പടർന്നത്. വിവരമറിഞ്ഞ് ചെങ്ങമ്മനാട് പൊലീസ് സ്ഥലത്തെത്തുകയും അങ്കമാലി ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് അങ്കമാലി ഫയർ‌സ്റ്റേഷനിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ടെമ്പോ ട്രാവലറും ബൈക്കും സൈക്കിളും ഷെഡിൽ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും തീപിടിത്തത്തിൽ അപ്പാടെ കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

Leave a Reply