ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍

0

കൊച്ചി: മൂന്നു ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍. കണ്ണൂര്‍ അഴീക്കോട് തേനായി അശ്വന്ത് (32) ആണ് പാലാരിവട്ടം പോലീസിന്‍റെ പിടിയിലായത്.

വെ​ണ്ണ​ല മാ​താ​ര​ത് ദേ​വി ക്ഷേ​ത്രം, ഉ​ദ​യം​പേ​രൂ​ര്‍ ന​ര​സിം​ഗ് സ്വാ​മി ക്ഷേ​ത്രം, തു​തി​യൂ​ര്‍ മാ​രി​യ​മ്മ​ന്‍ കോ​വി​ല്‍ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച​ശേ​ഷം ഇ​യാ​ള്‍ മു​ക്കു​പ​ണ്ടം പ​ക​രം വ​യ്ക്കു​ക​യാ​യി​രു​ന്നു.

വെ​ണ്ണ​ല മാ​താ​ര​ത് ദേ​വി ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് 25 ഗ്രാം ​വ​രു​ന്ന തി​രു​വാ​ഭ​ര​ണ​മാ​ണ് ക​വ​ര്‍​ന്ന​ത്. പൂ​ജ​ക​ള്‍​ക്കി​ടെ തി​രു​വാ​ഭ​ര​ണ​ത്തി​ന് ചെ​മ്പു​നി​റം ഉ​ണ്ട​ല്ലോ​യെ​ന്ന് പു​തി​യ പൂ​ജാ​രി​ക്ക് സം​ശ​യം തോ​ന്നു​ക​യും ഇ​ക്കാ​ര്യം ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് തി​രു​വാ​ഭ​ര​ണ​ത്തി​ന്‍റെ മാ​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ള​വ് പു​റ​ത്താ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​ശ്വ​ന്ത് ഈ ​ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് പി​രി​ഞ്ഞു​പോ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പാ​ലാ​രി​വ​ട്ട​ത്തെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ തി​രു​വാ​ഭ​ര​ണം പ​ണ​യം വ​ച്ചെ​ന്ന് സ​മ്മ​തി​ച്ചു. ഇ​വി​ടെ​നി​ന്ന് ആ​ഭ​ര​ണം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

വെ​ണ്ണ​ല​യി​ൽ​നി​ന്ന് അ​ശ്വ​ന്ത് ഉ​ദ​യം​പേ​രൂ​രി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് പോ​യി​രു​ന്ന​ത്. അ​വി​ട​ത്തെ തി​രു​വാ​ഭ​ര​ണം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​തും ചെ​ന്പാ​ണെ​ന്നു ക​ണ്ടെ​ത്തി. വി​ഗ്ര​ഹ​ത്തി​ലെ മു​ല്ല​മൊ​ട്ട് മാ​ല​യി​ല്‍ മൊ​ട്ടു​ക​ള്‍ കൂ​ടു​ത​ലാ​യി​രു​ന്നു. ഈ ​മാ​ല​യും ബാ​ങ്കി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

തു​തി​യൂ​ര്‍ മാ​രി​യ​മ്മ​ല്‍ കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ലും സ​മാ​ന​രീ​തി​യി​ലാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here