ഹൈദരാബാദ്: ഹൈദരാബാദ് പിടിച്ചടക്കാൻ ബി.െജ.പി ദേശീയ നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയെങ്കിലും തെലങ്കാനയിലെ മേൽൈക്ക വിടാതെ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്). 2016ൽ 99 സീറ്റ് നേടി നിസാം നഗരം തൂത്തുവാരിയ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നയിക്കുന്ന ടി.ആർ.എസ് 56 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കഴിഞ്ഞ തവണ നാല് സീറ്റ് മാത്രം നേടിയ ബി.ജെ.പി 49 സീറ്റ് കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. 43 സീറ്റ് നേടി അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) തങ്ങളുടെ കോട്ട കാത്തു. മൂന്ന് സീറ്റുമായി കോൺഗ്രസും കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ടി.ഡി.പിയും നിലംപരിശായി. എം.ഐ.എം പിന്തുണയിൽ ഭരണം ടി.ആർ.എസ് നിലനിർത്തുമെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദ് പിടിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പ്രചാരണത്തിനിറങ്ങിയെങ്കിലും ടി.ആർ.എസിനെ മറിച്ചിടാനായില്ല. ഹൈദരാബാദിെൻറ പേര് ഭാഗ്യനഗർ ആക്കുമെന്ന് യോഗിയും നഗരത്തിെൻറ നിസാം സംസ്കാരം അവസാനിപ്പിക്കുമെന്ന് അമിത് ഷായും പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പിയുടെ ഈ പ്രചാരണമാണ് വിശാല ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിക്കാൻ കാരണം. 150ൽ 99 സീറ്റ് നേടി കഴിഞ്ഞ തവണ ഒറ്റക്ക് ഭരിച്ചിരുന്ന ടി.ആർ.എസിെൻറ ശക്തി ക്ഷയിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. എം.ഐ.എം തങ്ങളുടെ സീറ്റുകൾ നിലനിർത്തിയപ്പോൾ ചോർച്ച നടന്നത് ടി.ആർ.എസ് ക്യാമ്പിലാണ്.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ബി.ജെ.പിക്കായിരുന്നു ലീഡ്. 88 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്യുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. അതോടെ ബി.ജെ.പി പ്രവർത്തകർ ആേഘാഷം തുടങ്ങി. എന്നാൽ, പിന്നീട് ടി.ആർ.എസ് തിരിച്ചുകയറുന്നത് കണ്ടതോടെ ബി.ജെ.പി കേന്ദ്രങ്ങളിൽ മ്ലാനത പരന്നു. ഉവൈസിയുടെ എം.ഐ.എം 43 സീറ്റുമായി തങ്ങളുടെ മേഖലയിൽ ശക്തി തെളിയിച്ചു. കഴിഞ്ഞ തവണ 44 സീറ്റാണ് എം.ഐ.എമ്മിന് ലഭിച്ചത്. ഉവൈസിയുടെ പാർട്ടിക്ക് കിട്ടുന്ന ഒരോ വോട്ടും ദേശ വിരുദ്ധർക്കുള്ള വോട്ടാണെന്ന് ബി.ജെ.പിയുടെ യുവ നേതാവ് പ്രസംഗിച്ചത് വിവാദമായിരുന്നു. ചാർമിനാറിന് ചുറ്റുമുള്ള പുരാതന ഹൈദരാബാദിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങൾ എം.ഐ.എം നിലനിർത്തി. അതിനിടെ, പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഡി രാജിവെച്ചു.
English summary
Telangana Rashtra Samithi without leaving the upper hand in Telangana