രാജ്യത്തിന് പുതിയ ദിശാബോധം നൽകാനായി സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചർച്ച നടത്തുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു

0

റാഞ്ചി∙ രാജ്യത്തിന് പുതിയ ദിശാബോധം നൽകാനായി സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി ചർച്ച നടത്തുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെസിആർ). ‘സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും രാജ്യത്തിന് ആഗ്രഹിച്ച വികസനം കൈവരിക്കാൻ കഴിഞ്ഞില്ല. രാജ്യത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികളെക്കുറിച്ച് രാഷ്ട്രീയ ചർച്ചകൾ നടക്കുന്നുണ്ട്’– തെലങ്കാന രാഷ്ട്രീയ സമിതി (ടിആർഎസ്) പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.

ബിജെപി വിരുദ്ധ സഖ്യം: ചന്ദ്രശേഖർ റാവു മുന്നോട്ട്
‘രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്നതിന് ശ്രമം നടക്കുന്നു. പുതിയ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാകണം. ഒരു തുടക്കം ഉണ്ടായിട്ടുണ്ട്. ചർച്ചകൾ നടക്കുന്നു. അതിനെ മൂന്നാം മുന്നണിയാണെന്നും നാലാം മുന്നണിയാണെന്നും പലരും പറയുന്നു. എന്നാൽ ഇതുവരെ ഒരു മുന്നണിയും ഉണ്ടായിട്ടില്ല’– അദ്ദേഹം പറഞ്ഞു.

അടുത്തിടെ, കെസിആർ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിക്കെതിരെ ഐക്യ സഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനുമായി ചർച്ച നടത്തി. മോദി സർക്കാരിനെ വിമർശിക്കുന്ന ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി, കർഷക നേതാവ് രാകേഷ് ടികായത്ത് എന്നിവരുമായി വ്യാഴാഴ്ച ഡൽഹിയിൽ ചർച്ച നടത്തി. ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും ഫെബ്രുവരിയിലും കഴിഞ്ഞ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായും കെസിആർ ചർച്ച നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Leave a Reply