Wednesday, October 27, 2021

സംസ്‌ഥാനത്തു സ്‌കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കേണ്ടെന്ന്‌ അധ്യാപകസംഘടനകള്‍

Must Read

തിരുവനന്തപുരം: സംസ്‌ഥാനത്തു സ്‌കൂള്‍ തുറക്കുന്ന ആദ്യഘട്ടത്തില്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കേണ്ടെന്ന്‌ അധ്യാപകസംഘടനകള്‍. സ്‌കൂള്‍ തുറക്കാനുള്ള മാര്‍ഗരേഖ തയാറാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ്‌ ഈ അഭിപ്രായമുയര്‍ന്നത്‌. ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ സ്‌കൂളിലെത്തേണ്ടതില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കിയും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചും സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാണു നിര്‍ദേശം.
സ്‌കൂള്‍ തുറക്കുന്ന ആദ്യദിവസങ്ങളില്‍ പാഠ്യഭാഗങ്ങളിലേക്കു കടക്കേണ്ടെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. പകരം, കുട്ടികളുടെ സമ്മര്‍ദമകറ്റാനുള്ള “ഹാപ്പിനസ്‌ കരിക്കുലം”ക്ല ാസുകളായിരിക്കും നടത്തുക. പിന്നീട്‌ പാഠ്യവിഷയങ്ങളിലേക്കു കടക്കും. ഒരു ഷിഫ്‌റ്റില്‍ 25% വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചായിരിക്കണംക്ല ാസുകള്‍. ഓരോ ക്ലാസിലും 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നും അധ്യാപകസംഘടനകള്‍ അഭിപ്രായപ്പെട്ടു. ഒന്നിടവിട്ട ദിവസങ്ങളിലായി, ആഴ്‌ചയില്‍ മൂന്നുദിവസംക്ല ാസെടുത്താല്‍ മതിയെന്ന നിര്‍ദേശവുമുയര്‍ന്നു. ഹയര്‍ സെക്കന്‍ഡറിക്ല ാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും 1-7ക്ല ാസുകള്‍ മൂന്നുദിവസം വീതമുള്ള ഷിഫ്‌റ്റിലുമാകും പ്രവര്‍ത്തിക്കുക. വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ്ങുണ്ടാകും. സ്‌കൂളിനെയും അധ്യാപകരെയും പരിചയപ്പെടുത്തും. കഴിഞ്ഞ അധ്യയനവര്‍ഷത്തെ പാഠങ്ങള്‍ ഓര്‍മപ്പെടുത്താന്‍ ബ്രിജ്‌ക്ല ാസുകളുമുണ്ടാകും.
സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ജില്ലാതല ഏകോപനച്ചുമതല കലക്‌ടര്‍മാര്‍ക്കായിരിക്കും. പ്രധാനാധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ്‌ പ്രതിനിധികള്‍ എന്നിവരുടെ യോഗം ജില്ലാ കലക്‌ടര്‍മാര്‍ വിളിച്ചുചേര്‍ക്കും. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണം. ഇതിന്റെ ചുമതല അധ്യാപക, അനധ്യാപകസംഘടനകള്‍ ഏറ്റെടുക്കണം. വിശദമായ മാര്‍ഗരേഖ അഞ്ചിനു പുറപ്പെടുവിക്കും.
നവംബര്‍ ഒന്നിനു സ്‌കൂള്‍ തുറക്കുമെന്നു പ്രഖ്യാപിച്ചതോടെ വാക്‌സിനേഷന്‍ ശ്രദ്ധ പ്രധാനമായും അധ്യാപകരിലായിരുന്നു. രജിസ്‌ട്രേഷനില്ലാതെ സ്‌കൂള്‍ ജീവനക്കാര്‍ നേരിട്ടെത്തിയാല്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്‌ഥാനത്തിലാണു വാക്‌സിന്‍ നല്‍കുന്നത്‌. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ 1,65,000-ല്‍ അധികം അധ്യാപകരും ഇരുപതിനായിരത്തോളം അനധ്യാപകരുമാണുള്ളത്‌. അധ്യാപകരുടെ വാക്‌സിനേഷന്‍ 93% പിന്നിട്ടെന്നാണു കണക്കുകള്‍.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News