Wednesday, December 1, 2021

അധ്യാപകർ തൊഴിലാളിയല്ല :
മനുഷ്യാവകാശ കമ്മീഷനോട് തൊഴിൽ വകുപ്പ്

Must Read

തൃശൂർ :- അധ്യാപകരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ജില്ലാലേബർ ഓഫീസർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തൃശൂർ പഴുവിൽ ശ്രീ ഗോകുലം പബ്ളിക് സ്കൂളിലെ അധ്യാപകർ സമർപ്പിച്ച പരാതിയിൽ അന്വേഷിച്ച് വിശദീകരണം സമർപ്പിക്കാൻ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി തൃശൂർ ജില്ലാലേബർ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു.
1947 ലെ വ്യവസായ തർക്ക നിയമ വകുപ്പ് 2 (എസ്) പ്രകാരം അധ്യാപകർ തൊഴിലാളി എന്ന നിർവചനത്തിൽ വരുന്നതല്ലെന്നും അതിനാൽ തൊഴിൽ വകുപ്പിന് നടപടിയെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 1972 ലെ പേമെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമം മാത്രം അധ്യാപർക്ക് ബാധകമാണ്. പരാതിക്കാർക്ക് ഡപ്യൂട്ടി ലേബർ കമ്മീഷണർ മുമ്പാകെ നിശ്ചിത മാതൃകയിൽ ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുള്ള അപേക്ഷ നൽകാൻ കഴിയുമെന്നും ജില്ലാ ലേബർ ഓഫീസർ കമ്മീഷനെ അറിയിച്ചു.
ഉന്നയിക്കപ്പെട്ട വിഷയം തൊഴിൽ തർക്കമായതിനാൽ കമ്മീഷൻ കേസ് തീർപ്പാക്കി.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News