കോഴിക്കോട്: പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്കൂള്‍ അധ്യാപകന് ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രതിയായ സഹ അധ്യാപകന് ബാലുശ്ശേരി സ്വദേശി പ്രബീഷ് ഒളിവിലാണ്. സ്കൂളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ ഊട്ടിയിലേക്ക് പഠനയാത്രയ്ക്ക് പോയപ്പോൾ അധ്യാപകന് പീഡിപ്പിച്ചെന്നാണ് പരാതി. പ്രബീഷും സംഭവത്തില്‍ കൂട്ടാളിയാണെന്ന് പോലീസ് പറയുന്നു.
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി പറഞ്ഞതനുസരിച്ച് രക്ഷിതാക്കള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പോലീസിന് കൈമാറാതെ പ്രിന്‍സിപ്പള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നടപടി വൈകി. ഇതോടെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ സ്കുളിലെത്തി അധ്യാപകരുമായി വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു.
സ്കൂള്‍ അധികൃതരില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ബാലുശ്ശേരി എസ്ഐ പ്രജീഷ്, അഡീഷണല്‍ എസ്ഐ മധു എന്നിവരുടെ നേതൃത്വത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
English summary
Teacher arrested for molesting student during study tour Siyad, a school teacher from Balussery and a native of Attingal, was arrested by the Balussery police in a pox case.