Sunday, January 17, 2021

റോക്കറ്റ് വേ​ഗത്തിൽ പാഞ്ഞ് തപ്‌സി; കാലിലെ മസിലുകള്‍ കണ്ട് അമ്പരന്ന് താരങ്ങള്‍, ചിത്രം വൈറൽ

Must Read

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ്...

തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം സംഘർഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ് എടുക്കണം; തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്

തൃശൂർ: തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ജയിൽ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും....

സിനിമാ പ്രേമികളുടെ പ്രിയതാരമാണ് തപ്‌സി പന്നു. താരത്തിന്റെ സിനിമാ തിരഞ്ഞെടുപ്പുകൾ എപ്പോഴും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ തപ്സിയുടെ പുതിയ ചിത്രങ്ങൾ കാണാൻ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രശ്മി റോക്കറ്റ് എന്ന സിനിമയാണ് താപ്സിയുടേതായി ഇനി വരാനിരിക്കുന്നത്. ഈ ചിത്രവും വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിനായി താരം നടത്തിയ വർക്കൗട്ടുകളും പരീശീലനങ്ങളുടെയും ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.

ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് പങ്കുവെച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളില്‍ തന്നെ വ്യക്തം. ബൂട്ട് ക്യാമ്പ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞു എന്നായിരുന്നു തപ്‌സി ചിത്രം പങ്കുവെച്ച് കുറിച്ചത്. ഇനി ലോല ഫാമിലിയിലേക്ക് പോവുകയാണെന്നും താരം പറഞ്ഞു.


നിരവധി പേരാണ് കമന്റുകളിലൂടെ താരത്തെ അഭിനന്ദിക്കുന്നത്. ശരിക്കും ഒരു അത്‌ലറ്റിന്റെ ശരീരത്തിലേക്കുള്ള താപ്സിയുടെ മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്. ബ്രോ വേറെ ലെവല്‍ എന്നാണ് ചിത്രങ്ങള്‍ക്ക് നടി ഭൂമി പെട്‌നേക്കറുടെ കമന്റ്. എന്താണ് ആ കാലുകള്‍, ഓരോ കഥാപാത്രത്തേയും കൊമ്പില്‍ പിടിച്ചാണ് തപ്‌സി വരുതിയിലാക്കുന്നത് എന്നാണ് തെന്നിന്ത്യന്‍ താരം ലക്ഷ്മി മന്‍ചുവിന്റെ കമന്റ.

ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താപ്സിയുടെ ഭർത്താവിന്റെ വേഷമാണ് പ്രിയാൻഷു അവതരിപ്പിക്കുന്നത്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. Tapsi Pannu is a favorite of movie lovers. The movie choices of the star are always different

Leave a Reply

Latest News

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ്...

തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം സംഘർഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ് എടുക്കണം; തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്

തൃശൂർ: തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ജയിൽ വകുപ്പ് ഉത്തരവിറക്കി. തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം...

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തത്കാലം മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ്...

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം; പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ അര്‍ധരാത്രിയില്‍ വന്‍ തീപിടുത്തം. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന രണ്ട് കമ്പനികള്‍, സമീപത്തെ റബ്ബര്‍ റീസൈക്ലിംഗ് യൂണിറ്റ് എന്നിവിടങ്ങളിലാണ് തീപിടിച്ചത്. മുപ്പതിലധികം ഫയര്‍ യൂണിറ്റുകളെത്തിയാണ് തീ...

ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും പ്രമേഹ പരിശോധന നിർബന്ധമാക്കണമെന്ന് വിദഗ്ധർ

ആശുപത്രിയിലെത്തുന്ന എല്ലാ രോഗികൾക്കും പ്രമേഹ പരിശോധന നിർബന്ധമാക്കണമെന്ന് വിദഗ്ധർ. ബി.പി ഉൾപ്പെടെയുള്ള പരിശോധനകൾക്കൊപ്പം ഇതു കൂടി ഉൾപ്പെടുത്തണമെന്നാണ് അന്തർദേശീയ വിദഗ്ധരുടെ നിർദ്ദേശം. രക്തത്തിലെ പഞ്ചസാരയുടെ നേരിയ വ്യതിയാനം പോലും രോഗം...

More News