Thursday, May 13, 2021

അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ശുചിമുറി മാലിന്യം തള്ളുന്നതിനിടെ ടാങ്കർ ലോറി കസ്റ്റഡിയിൽ

Must Read

എടത്വ ∙ അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ ശുചിമുറി മാലിന്യം തള്ളുന്നതിനിടെ ടാങ്കർ ലോറി കസ്റ്റഡിയിൽ. വാഹനത്തിൽ ഉണ്ടായിരുന്ന 3 പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെ തകഴി കേളമംഗലത്ത് ആയിരുന്നു സംഭവം. പട്രോളിങ് നടത്തുന്നതിനിടെ പാടശേഖരത്തോടു ചേർന്ന് ലോറി സംശയാസ്പദമായ നിലയിൽ കിടക്കുന്നതു കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ശുചിമുറി മാലിന്യം തള്ളുന്നതു ശ്രദ്ധയിൽ പെടുകയായിരുന്നു. പൊലീസ് വരുന്നതു കണ്ട് വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

സംസ്ഥാന പാതയിൽ ശുചിമുറി മാലിന്യം, കോഴി മാലിന്യം എന്നിവ തള്ളുന്നത് നിത്യ സംഭവമാണ്. നിരന്തരം പൊലീസ് പട്രോളിങ് നടത്തുന്നുണ്ട് എങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. എറണാകുളം റജിസ്ട്രേഷനിൽ ഉള്ള വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സിഐ: പ്രതാപചന്ദ്രൻ, എസ്ഐ: ഷാംനിവാസ്, സിപിഒ മാരായ പ്രേംജിത്ത്, വിജിത്ത്, ഹോംഗാർഡ് ഫ്രാൻസിസ് എന്നിവരുടെ സംഘമാണ് പട്രോളിങ് നടത്തിയത്.

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News