Sunday, September 26, 2021

മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്

Must Read

മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. കഴിഞ്ഞ മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്.

പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് പാലക്കാട് എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം സംഘം രൂപീകരിച്ചത്. പൊലീസ് നായ എത്തിച്ചുള്ള തെരച്ചിലിൽ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലയുള്ള തെങ്ങിൻ തോപ്പിലാണ് നായ അവസാനമായി വന്ന് നിന്നത്.

ഇതിനാൽ തന്നെ തെങ്ങിൻ തോപ്പിലെയും, സമീപത്തെ വന പ്രദേശത്തെയും പരിശോധന തുടരും. ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും പൊലീസിനൊപ്പം തെരച്ചിൽ നടത്തുന്നുണ്ട്. കാണാതായവരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് തീരുമാനിച്ചു

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News