യുക്രെയ്നിൽ വിദ്യാര്‍ഥികളെ നാട്ടിലേക്കെത്തിക്കാനായി നാല് ജനപ്രതിനിധികളെ വിദേശത്തേക്ക് അയച്ച് തമിഴ്‌നാട്

0

ന്യൂഡല്‍ഹി: യുക്രെയ്നിൽ വിദ്യാര്‍ഥികളെ നാട്ടിലേക്കെത്തിക്കാനായി നാല് ജനപ്രതിനിധികളെ വിദേശത്തേക്ക് അയച്ച് തമിഴ്‌നാട്. ഇവര്‍ യുക്രെയ്ന്‍റെ അയല്‍ രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, പോളണ്ട്, സ്ലൊവാക്യ എന്നിവിടങ്ങളിലെത്തി തമിഴ്‌നാടിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

രാ​ജ്യ​സ​ഭാ എം​പി​മാ​രാ​യ തി​രു​ച്ചി ശി​വ, എം.​എം. അ​ബ്ദു​ള്ള, ലോ​ക്‌​സ​ഭാ എം​പി ക​ലാ​നി​ധി വീ​ര​സ്വാ​മി, എ​എ​ല്‍​എ ടി.​ആ​ർ.​ബി.രാ​ജ എ​ന്നി​വ​രാ​ണ് ത​മി​ഴ്‌​നാടി​ന്‍റെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കാ​നാ​യി പോ​കു​ക. നാ​ല് മു​തി​ര്‍​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​രോ​ടൊ​പ്പം പോ​കും.

ഇ​തോ​ടെ യു​ക്രെ​യ്നി​ലെ യു​ദ്ധ​മു​ഖ​ത്തു​നി​ന്ന് സ്വ​ന്തം ജ​ന​ങ്ങ​ളെ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​യാ​വു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി ത​മി​ഴ്‌​നാ​ട് മാ​റി.

LEAVE A REPLY

Please enter your comment!
Please enter your name here