Sunday, October 17, 2021

തമിഴ്നാട്ടിൽനിന്ന്‌ കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതിന് കൊല്ലത്തുനിന്ന് ബോട്ട് വാങ്ങിയ സംഭവത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് രാമേശ്വരം സ്വദേശിയെ ചോദ്യംചെയ്തതായി സൂചന

Must Read

തമിഴ്നാട്ടിൽനിന്ന്‌ കാനഡയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതിന് കൊല്ലത്തുനിന്ന് ബോട്ട് വാങ്ങിയ സംഭവത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് രാമേശ്വരം സ്വദേശിയെ ചോദ്യംചെയ്തതായി സൂചന. രാമേശ്വരം സ്വദേശി ജോസഫ്‌ രാജിനെ കസ്റ്റഡിയിലെടുത്തതായി പറയുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

ബിനാമി ഇടപാടിന് കൂട്ടുനിന്ന കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ ക്യൂ ബ്രാഞ്ച് നേരത്തേ ചോദ്യംചെയ്തിരുന്നു. ആറുമാസംമുൻപ്‌ ബോട്ട് വിറ്റത് നീണ്ടകര സ്വദേശി ഷെഫീറാണെന്നും കണ്ടെത്തി. താൻ ഈശ്വരിക്കാണ് ബോട്ട് വിറ്റതെന്നും കൈമാറ്റം നിയമാനുസൃതമാണെന്നും ഷെഫീർ വ്യക്തമാക്കിയിട്ടുണ്ട്. ക്യൂ ബ്രാഞ്ച് കൊല്ലത്തെത്തി ഫിഷറീസ് ഓഫീസുകളുമായി ബന്ധപ്പെട്ടാണ് ബോട്ട് വിൽപ്പന നടത്തിയ കാര്യം സ്ഥിരീകരിച്ചത്.

ഓഗസ്റ്റിൽ കുളച്ചലിൽനിന്ന് 62 ശ്രീലങ്കൻ വംശജരുമായി മനുഷ്യക്കടത്ത് നടത്തിയെന്നാണ് പോലീസ് പറയുന്നത്.

60 അന്തേവാസികളെ വിവിധ ക്യാമ്പുകളിൽനിന്ന് കാണാതായതായും ക്യൂ ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള ബോട്ടുകളുടെ നീലനിറം ചുരണ്ടിമാറ്റി തമിഴ്‌നാട് ബോട്ടുകളുടെ പച്ചനിറമടിച്ച് മരിയൻ എന്നു പേരുമാറ്റി എഴുതിയാണ് ബോട്ട് മനുഷ്യക്കടത്തിന് ഉപയോഗിച്ചത്.

രാമേശ്വരത്തുനിന്ന് ബോട്ട് കാണാതായെന്ന് ജോസഫ്‌ രാജ് നൽകിയ പരാതിയെത്തുടർന്ന് പൊലീസും പിന്നാലെ ക്യൂ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു.

ഷെഫീറിന്റെ പക്കൽനിന്നാണ് ബ്രോക്കർകൂടിയായ ജോസഫ് രാജ് ഈശ്വരിയെ ബിനാമിയാക്കി ‘സെയിന്റ് അലക്സ്’ എന്ന ബോട്ട് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. ബോട്ടിനൊപ്പം വല ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങൾ ജോസഫ് രാജ് കുളച്ചലിൽ വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി. മനുഷ്യക്കടത്തിനാണ് ഇയാൾ ബോട്ട് വാങ്ങിയതെന്ന് അറിയില്ലായിരുന്നെന്ന് ബോട്ട് വിറ്റയാൾ പോലീസിനോട് പറഞ്ഞു. നീണ്ടകരയിൽനിന്ന് രാമേശ്വരത്ത് എത്തിച്ച ബോട്ടിന്റെ ഡീസൽ ടാങ്കിന്റെ സംഭരണശേഷി കൂട്ടി. 50 പേർക്ക് ഇരിപ്പിടം സജ്ജീകരിച്ചെന്നും ക്യൂ ബ്രാഞ്ചിന് തെളിവുകൾ ലഭിച്ചു.

കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി കേസ് അന്വേഷിക്കുന്നുണ്ട്. കേരള, കർണാടക തീരങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും ബോട്ട് കണ്ടെത്താനായിട്ടില്ല.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും ആഞ്ഞു വിശുന്ന കാറ്റും തുടരുകയാണ്

കാറ്റത്തും മഴയത്തും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.വീട്ട് വളപ്പിലെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.പൊതു ഇടങ്ങളിൽ അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ...

More News