മാസ്‌ക് ധരിക്കാത്തവർക്ക് പിഴത്തുക ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍

0

ചെന്നൈ: മാസ്‌ക് ധരിക്കാത്തവർക്ക് പിഴത്തുക ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍. മാസ്ക് ധരിച്ചില്ലെങ്കില്‍ അഞ്ഞൂറ് രൂപയായിരിക്കും ഇനിമുതല്‍ പിഴ. നേരത്തെ ഇത് 200 രൂപയായിരുന്നു. കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് പിഴ തുക ഉയര്‍ത്തിയത്.

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യൂ തുടരും. ഇത് ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്.
വെള്ളിയാഴ്ച്ച മുതല്‍ ചൊവ്വ വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല

Leave a Reply